കോട്ടയം: തിരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്തെ 441 എസ്എച്ച്ഒ ഇൻസ്പെക്ടർമാരെ സ്ഥലം മാറ്റിയുള്ള ഉത്തരവ് പുറത്തിറങ്ങി. തിരഞ്ഞെടുപ്പിന്റെ ഭാഗമായി സ്ഥലം മാറ്റിയ എസ്എച്ച്ഒമാരെയാണ് മാറ്റി നിയമിച്ചിരിക്കുന്നത്. കോട്ടയം ജില്ലയിലെ മുഴുൻ എസ്എച്ച്ഒമാർക്കും സ്ഥലം മാറ്റം ഉണ്ട്. കോട്ടയം വെസ്റ്റിൽ കെ.ആർ പ്രശാന്ത്കുമാറും, ഈസ്റ്റിൽ യു.ശ്രീജിത്തും തന്നെ മടങ്ങിയെത്തും. പള്ളിക്കത്തോട്ടിൽ കെ.പി ടോംസണും, കാഞ്ഞിരപ്പള്ളിയിൽ പ്രസാദ് എബ്രഹാം വർഗീസും, ഗാന്ധിനഗറിൽ ടി.ശ്രീജിത്തും എസ്എച്ച്ഒ ഇൻസ്പെക്ടർമാരായി എത്തും. നിലവിൽ ക്രൈംബ്രാഞ്ചിൽ ജോലി ചെയ്യുന്ന അനൂപ് ജോസാണ് അയർക്കുന്നത്തെ പുതിയ എസ്എച്ച്ഒ ഇൻസ്പെക്ടർ. പാർലമെന്റ് തിരഞ്ഞെടുപ്പിന്റെ ഭാഗമായാണ് എസ്.എച്ച്.ഒമാരെ മാറ്റി നിയമിച്ചത്. ഇതാണ് ഇപ്പോൾ തിരികെ അവരവരുടെ ജില്ലകളിലേയ്ക്ക് എത്തിയിരിക്കുന്നത്.
സസ്പെൻഷനിലായിരുന്ന ശേഷം തിരികെ സർവീസിൽ പ്രവേശിച്ച യൂസഫ് നടുത്തരമ്മേൽ (കാസർകോട് കോസ്റ്റൽ പൊലീസ് സ്റ്റേഷൻ), ടി.ഡി സുനിൽകുമാർ (തൃശൂർ സിറ്റി കൺട്രോൾ റൂം), എഫ്.ജോസഫ് സാജൻ (കോഴിക്കോട് റൂറലിലെ നാദാപുരം പൊലീസ് സ്റ്റേഷൻ) എന്നിവർക്കും പോസ്റ്റിംങ് നൽകിയിട്ടുണ്ട്. കോട്ടയം ജില്ലയിൽ ഇ.അജീബ് (കുറവിലങ്ങാട് പൊലീസ് സ്റ്റേഷൻ), സജീവ് ചെറിയാൻ (കടുത്തുരുത്തി), പ്രസാദ് എബ്രഹാം വർഗീസ് (കാഞ്ഞിരപ്പള്ളി), വി.കെ ജയപ്രകാശ് (മണിമല), ജിജിൻ ജി.ചാക്കോ (ക്രൈംബ്രാഞ്ച് കോട്ടയം), വി.എസ് പ്രവീൺ (മുണ്ടക്കയം), കെ.പി തോംസൺ (പള്ളിക്കത്തോട്), ടി.ശ്രീജിത്ത് (ഗാന്ധിനഗർ), സി.ദേവരാജൻ (എസ്.എസ്.ബി കോട്ടയം), കെ.അഭിലാഷ് കുമാർ (രാമപുരം), കെ.ജെ തോമസ് (വൈക്കം), നോബിൾ പി.ജെ (കിടങ്ങൂർ), എം.പി എബി (വാകത്താനം), കെ.കെ പ്രശോഭ് (കറുകച്ചാൽ), യു.ശ്രീജിത്ത് (കോട്ടയം ഈസ്റ്റ്), കെ.ആർ പ്രശാന്ത്കുമാർ (കോട്ടയം വെസ്റ്റ്), വി.എസ് അനിൽകുമാർ (ചിങ്ങവനം), റിച്ചാർഡ് വർഗീസ് (പാമ്പാടി), കെ.ഷിജി (കുമരകം), രഞ്ജിത്ത് കെ.വിശ്വനാഥൻ (മേലുകാവ്) , അനിൽ ജോർജ് (മണർകാട്), എ.അജേഷ്കുമാർ (മരങ്ങാട്ടുപള്ളി), വിപിൻ ചന്ദ്രൻ (തലയോലപ്പറമ്പ്), ഉമർഫറൂഖ് (തിടനാട്), അനൂപ് ജോസ് (അയർക്കുന്നം), എ.എസ് അൻസൽ (ഏറ്റുമാനൂർ) എന്നിവരാണ് കോട്ടയം ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ ചുമതലയേറ്റെടുക്കുന്ന എസ്.എച്ച്.ഒ ഇൻസ്പെക്ടർമാർ. നിലവിൽ പാമ്പാടി സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ ഡി.സുവർണകുമാറിനെ ഇടുക്കി ഉടുമ്പൻഞ്ചോലയിലേയ്ക്കു മാറ്റിയിട്ടുണ്ട്. ടി.എസ് റെനീഷിനെ കൊച്ചി ചേരാനല്ലൂരിൽ നിന്നും മലപ്പുറം ജില്ലയിലെ പെരുമ്പടപ്പ് സ്റ്റേഷനിലേയ്ക്കാണ് സ്ഥലം മാറ്റിയിരിക്കുന്നത്.