കോട്ടയം : ബസേലിയസ് കോളജ് ഐ.ഇ.ഡി.സി, ഐ.ഐ.സി, ഇ.ഡി സെൽ, എൻ.എസ്.എസ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ “പേജ്സ് ഓഫ് ഹോപ്” എന്ന പുതിയ സംരംഭം ആരംഭിച്ചു. പഴയ ബുക്കുകൾ സമാഹരിച്ച് അതിലെ ഉപയോഗിക്കാത്ത താളുകൾ ചേർത്ത് പുതിയ ബുക്കുകൾ നിർമ്മിച്ച് കുറഞ്ഞ വിലയ്ക്ക് വിദ്യാർത്ഥികൾക്ക് ലഭ്യമാക്കുന്നു. കോളജിൽ നടന്ന ബുക്ക് ബൈന്റിങ് പരിശീലന കോഴ്സ് പൂർത്തീകരിച്ച വിദ്യാർത്ഥികളുടെ നേതൃത്വത്തിലാണ് യൂണിറ്റ് പ്രവർത്തിക്കുന്നത്.
ഈ സംരംഭം ഉപയോഗശൂന്യമായ വസ്തുക്കളെ പുനരുപയോഗിച്ച് സുസ്ഥിരതയെ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം, വിദ്യാർത്ഥികളിൽ ഉത്തരവാദിത്വവും സംരംഭകത്വവും വളർത്തുന്നതിനും സഹായകരമാണ്. കോളേജ് സമൂഹത്തിന് മാത്രമല്ല പൊതുസമൂഹത്തിനും ഈ സേവനം ലഭ്യമാക്കാൻ യൂണിറ്റ് പദ്ധതിയിടുന്നുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പരിശീലനത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾ നിർമ്മിച്ച നോട്ട്പാഡുകളുടെ ആദ്യ വില്പന കെമിസ്ട്രി വിഭാഗം അദ്ധ്യക്ഷ ജിനു മാത്യുവിന് നൽകിക്കൊണ്ട് കോളജ് പ്രിൻസിപ്പൽ പ്രൊഫ ഡോ. ബിജു തോമസ് നിർവഹിച്ചു.
ഡോ. അപർണ തങ്കപ്പൻ, ഡോ. നിബു എ ജോർജ്ജ്, ഡോ. അഞ്ജു ലിന്റ വർഗീസ്, ഡോ. മിഷേൽ എലിസബത്ത് ജേക്കബ്, ഡോ. മഞ്ജുഷ വി പണിക്കർ എന്നിവരുടെ നേത്യത്വത്തിലാണ് ബുക്ക് ബൈന്റിങ് യൂണിറ്റ് പ്രവർത്തിക്കുന്നത്.