കോട്ടയം : മൂലവട്ടം തുക്കയിൽ മഹാദേവ ക്ഷേത്രത്തിൽ തിരുവാതിര തിരുവുത്സവം ഡിസംബർ 20 ബുധനാഴ്ച മുതൽ 27 ബുധനാഴ്ച വരെ നടക്കും. ഉത്സവത്തിന് മുന്നോടിയായി ഡിസംബർ 17 ന് വൈകിട്ട് 5.15 ന് ആചാര്യവരണം നടക്കും. 18 ന് രാവിലെ 5.30 ന് ഗണപതിഹോമം നടക്കും. എട്ടിന് മഹാദേവന്റെ തൃപ്പാദങ്ങളിൽ കൊടിക്കുറയും കൊടിക്കയറും സമർപ്പിക്കും. 19 ന് ഉത്സവത്തിന് മുന്നോടിയായി ക്ഷേത്രത്തിൽ ദ്രവ്യ കലശം നടക്കും. രാവിലെ 6 മുതൽ 8.30 വരെ ദ്രവ്യ കലശപൂജ നടക്കും. എട്ട് മുതൽ 10 വരെ ദ്രവ്യ കലശാഭിഷേകം. 10 ന് മഹാ ബ്രഹ്മകലശം എഴുന്നെള്ളിപ്പ് എന്നിവ നടക്കും. ഡിസംബർ 20 വൈകിട്ട് ആറിന് ക്ഷേത്രം തന്ത്രി പെരിഞ്ചേരിമന വാസുദേവൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ കൊടിയേറ്റ് നടക്കും. തുടർന്ന് കൊടിക്കീഴിൽ വിളക്ക് നടക്കും. രണ്ടാം ഉത്സവ ദിവസമായ ഡിസംബർ 21 മുതൽ പള്ളി വേട്ട ദിവസമായ ഡിസംബർ 26 വരെ ക്ഷേത്രത്തിൽ ഉത്സവബലിയും ഉത്സവബലി ദർശനവും നടക്കും. പള്ളിവേട്ട ദിവസമായ ഡിസംബർ 26 ന് രാത്രി 9 മുതൽ ക്ഷേത്രത്തിൽ പള്ളിവേട്ട നടക്കും. 27 ന് ആറാട്ട് ദിവസം ഉച്ചയ്ക്ക് 12.30 ന് തിരുവാതിര ഊട്ട് നടക്കും. വൈകിട്ട് നാലിന് ആറാട്ട് കടവിലേയ്ക്ക് എഴുന്നെള്ളത്ത്. വൈകിട്ട് ഏഴിന് ആറാട്ട് കച്ചേരി നടക്കും. എട്ടിന് ദിവാൻ കവലയിൽ ആറാട്ട് സ്വീകരണം. രാത്രി 11 ന് കൊടിയിറക്കും നടക്കും.