കോട്ടയം : ചുങ്കം പാലത്തിൽ നിന്നും മീനച്ചിലാറ്റിൽ ചാടി ജീവനൊടുക്കിയ ആളെ തിരിച്ചറിഞ്ഞു. കോതനല്ലൂർ കാണക്കാരി മാവേലി നഗറിൽ നെല്ലിപ്പള്ളിൽ വീട്ടിൽ എൻ.എം രാജു (58) ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് മൂന്നുമണിയോടെയാണ് ചുങ്കം പാലത്തിൽ നിന്ന് ഇദ്ദേഹം ആറ്റിൽ ചാടിയത്. തുടർന്ന് മണിക്കൂറുകൾക് ശേഷം മൃതദേഹം താഴത്തങ്ങാടി അറുപറയിൽ നിന്ന് കണ്ടെത്തുകയായിരുന്നു. തുടർന്ന് , അഗ്നിരക്ഷാ സേന നടത്തിയ തിരച്ചിലിന് ഒടുവിൽ മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേയ്ക് മാറ്റി. വിവരം അറിഞ് ബന്ധുക്കൾ എത്തിയാണ് മരിച്ച ആളെ തിരിച്ചറിഞ്ഞത്. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ.
Advertisements