ഏറ്റുമാനൂരിൽ ആട് ഫാമും മട്ടൻ കച്ചവടവും; ഇടയ്ക്കിടെ വിദേശയാത്രകൾ; ഒപ്പം കറങ്ങാൻ യുവാക്കളുടെ സംഘവും; തൃപ്പൂണിത്തുറയിൽ ചങ്ങനാശേരി സ്വദേശിയായ യുവതിയ്‌ക്കൊപ്പം എംഡിഎംഎയുമായി പിടിയിലായ അമീർ ഇഷാലിന്റെ ഇടപാടുകൾ അടിമുടി ദുരൂഹം

ഏറ്റുമാനൂർ: തൃപ്പൂണിത്തുറയിൽ ചങ്ങനാശേരി സ്വദേശിനിയായ യുവതിയ്‌ക്കൊപ്പം എം.ഡി.എം.എയുമായി പിടിയിലായ അമീറിന്റെ വളർച്ച അതിവേഗം എന്ന് നാട്ടുകാർ. ഏറ്റുമാനൂരിലും പരിസരത്തും നിരവധി യുവാക്കളുമായി കറങ്ങിയിരുന്ന അമീറിന് ലഹരി സംഘങ്ങളുമായി ബന്ധമുണ്ടെന്ന വിവരം നാട്ടുകാരെ പോലും ഞെട്ടിച്ചു. ഫെയ്‌സ്ബുക്കിൽ അമീർ ഇഷാൽ എന്ന പേരിൽ അക്കൗണ്ട് ആരംഭിച്ചിട്ടുള്ള അമീറിന് ഏറ്റുമാനൂരിലെയും പരിസരത്തെയും ഗുണ്ടാ സംഘങ്ങളുമായി അടുത്ത ബന്ധമുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. ചങ്ങനാശേരി സ്വദേശിനിയായ വർഷയ്‌ക്കൊപ്പം എറണാകുളത്തേയ്ക്ക് എംഡിഎംഎ കടത്തുന്നതിനിടെയാണ് അമീർ പിടിയിലായകുന്നത്. കോട്ടയം സ്വദേശിയായ മറ്റൊരു പ്രതി സംഭവ സ്ഥലത്തു നിന്നും രക്ഷപെട്ടിരുന്നു.

Advertisements

ഏറ്റുമാനൂർ കേന്ദ്രീകരിച്ചുള്ള ബ്ലേഡ് ലഹരി മാഫിയ സംഘങ്ങളുമായി അമീറിന് അടുത്ത ബന്ധമുണ്ടായിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. മാഞ്ഞൂരിൽ ആടുകളെ വളർത്തുന്ന ഒരു ഫാം അമീർ നടത്തിയിരുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. ഏറ്റുമാനൂരിൽ മട്ടൻ ഇറച്ചി വ്യാപാരവും അമീർ നടത്തിയിരുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. ലഹരി ഇടപാടിലൂടെ ലഭിക്കുന്ന കണ്ണപ്പണം വെളുപ്പിക്കുന്നതിനാണ് ആട് ഫാമും മട്ടൻ വ്യാപാരവും അമീർ നടത്തിയിരുന്നതെന്നാണ് രഹസ്യാന്വേഷണ വിഭാഗം ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അമീറിനൊപ്പം നിരവധി യുവാക്കളാണ് ഏറ്റുമാനൂരിലും പരിസരത്തുമുള്ളത്. ഇവർക്കെല്ലാം ഗുണ്ടാ മാഫിയ ബന്ധങ്ങൾ ഉണ്ടെന്നാണ് വിവരം. ഇയാൾക്കൊപ്പമുണ്ടായിരുന്നവരുടെയും, ഇയാളുമായി സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നവരുടെയും വിവരങ്ങളെല്ലാം പൊലീസ് ശേഖരിക്കുന്നുണ്ട്. അമീറിന്റെ ലഹരി മരുന്ന്് ഇടപാടുകൾക്ക് പണം നൽകിയവർ എന്നു സംശയിക്കുന്നവരുടെ പട്ടികയും പൊലീസ് തയ്യാറാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ ശക്തമായ നടപടി വരും ദിവസങ്ങളിൽ ഉണ്ടാകുമെന്നാണ് സൂചന. ഏറ്റുമാനൂർ പ്രദേശത്ത് നിന്ന് കൂടുതൽ അറസ്റ്റ് അടക്കം ഉണ്ടായേക്കും.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.