കുറവിലങ്ങാട്: നാക് അക്രഡിറ്റേഷനിൽ 3.67 ഗ്രേഡ് പോയിൻ്റോടെ ദേശീയ തലത്തിലെ പരമോന്നത ബഹുമതിയായ എ പ്ലസ് പ്ലസ് അംഗീകാരം നേടിയ കുറവിലങ്ങാട് ദേവമാതാ കോളെജ് കർമപഥത്തിൽ ആറ് പതിറ്റാണ്ടുകൾ പിന്നിടുകയാണ്. കേരളത്തിൽ ഈ അധ്യയനവർഷം മുതൽ ആരംഭിക്കുന്ന നാല് വർഷ ബിരുദപ്രോഗ്രാമിനെക്കുറിച്ച് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമുള്ള സംശയങ്ങൾ പരിഹരിക്കുക, പുതിയബിരുദപദ്ധതിയുടെ സവിശേഷതകൾ പരിചയപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളോടെ ദേവമാതാ കോളെജ് ഏകദിന ശില്പശാല സംഘടിച്ചു.
പ്രിൻസിപ്പൽ ഡോ. സുനിൽ സി.മാത്യു, അധ്യക്ഷത വഹിച്ചു. പുതിയബിരുദപദ്ധതി: പ്രതീക്ഷകളും സാധ്യതകളും എന്ന വിഷയത്തിൽ ഡോ.ജി. ഹരിനാരായണൻ ക്ലാസ് നയിച്ചു. തുടർന്ന് നടന്ന പൊതുചർച്ചയിൽ രക്ഷിതാക്കളും വിദ്യാർത്ഥികളും ഉന്നയിച്ച സംശയങ്ങൾ പരിഹരിച്ചു നൽകി. കോളെജ് വൈസ് പ്രിൻസിപ്പാൾ ഫാ.ഡിനോയി മാത്യു കവളമ്മാക്കൽ , ബർസാർ ഫാ. ജോസഫ് മണിയഞ്ചിറ കോ- ഓർഡിനേറ്റർ ഡോ. ടീന സെബാസ്റ്റ്യൻ എന്നിവർ നേതൃത്വം നൽകി.