കോട്ടയം കഞ്ഞിക്കുഴിയിലെ ലോഡ്ജ് മുറിയിൽ യുവാവിനെ തുങ്ങി മരിച്ച നിലയിൽ കണ്ടെത്തി : മരിച്ചത് അയ്മനം സ്വദേശിയായ ബജാജ് ഫിനാൻസ് ജീവനക്കാരൻ 

കോട്ടയം : കോട്ടയം കഞ്ഞിക്കുഴിയിലെ ലോഡ്ജ് മുറിയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കോടയം ബജാജ് ഫിനാൻസ് ജീവനക്കാരൻ അയ്മനം സ്വദേശി ഇബ്നു (26) വിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ജീവനൊടുക്കിയതാണ് എന്ന് സംശയിക്കുന്നു. വ്യാഴാഴ്ച ഉച്ചയോടെയാണ് കോട്ടയം പ്ളാന്റേഷൻ കോർപ്പറേഷൻ ഓഫിസിന് സമീപത്തെ മുറിയിലാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടത്. തുടർന്ന് , സുഹൃത്തുകൾ വിവരം കോട്ടയം ഈസ്റ്റ് പൊലീസിൽ അറിയിച്ചു. പൊലീസ് സംഘം സ്ഥലത്ത് എത്തി , ഇൻക്വസ്റ്റ് അടക്കമുള്ള നടപടികൾ പൂർത്തിയാക്കുകയാണ്. അസ്വാഭാവിക മരണത്തിന് കോട്ടയം ഈസ്റ്റ് പോലീസ് കേസെടുത്തു. 

Advertisements

Hot Topics

Related Articles