കോട്ടയം : കാപ്പാ നിയമം ലംഘിച്ച രണ്ട് പ്രതികളെ ജില്ലാ പോലീസ് മേധാവിയുടെ സംഘം പിടികൂടി. കോട്ടയം ഈസ്റ്റ് ഗാന്ധിനഗർ പോലീസ് സംഘമാണ് രണ്ടുപേരെ അറസ്റ്റ് ചെയ്തത്. കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിലും ആന്റി സോഷ്യൽ ലിസ്റ്റിലും ഉൾപ്പെട്ട ആളും കാപ്പാ നിയമം 15(1)(a) പ്രകാരം കോട്ടയം ജില്ലയിൽ പ്രവേശിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിയിട്ടുള്ള ആളുമായ കോട്ടയം മുട്ടമ്പലം സ്വദേശി കൈതത്തറയിൽ വീട്ടിൽ അനിമോൻ മകൻ അനൂപ് എ.കെ. (23)നെ പുതുപ്പള്ളി ഭാഗത്തു വച്ച് കണ്ട് കോട്ടയം ഈസ്റ്റ് പോലീസും പെരുമ്പായിക്കാട് വില്ലേജ്, കുന്നുകാലായിൽ വീട്ടിൽ പ്രകാശ് മകൻ പാണ്ടൻ പ്രദീപ് എന്നയാളെ ആർപ്പൂക്കര ഭാഗത്തു വച്ച് ഗാന്ധിനഗർ പോലീസുമാണ് അറസ്റ്റു ചെയ്തത്.കോടതിയിൽ ഹാജരാക്കിയ ഇരുവരെയും കോടതി റിമാൻഡു ചെയ്തു.
Advertisements