കോട്ടയം: കോട്ടയത്ത് 78 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ടു ചെയ്‌തോടെ പുറത്തിറങ്ങുമ്ബോള്‍ മാസ്‌ക് ധരിക്കുന്നവരുടെ എണ്ണം വര്‍ധിച്ചു. വാക്‌സിനെടുത്തവരെ വീണ്ടും കോവിഡ് ബാധിക്കുന്നതാണ് ഇപ്പോള്‍ ആശങ്കയ്ക്ക് കാരണം. കോവിഡിനെ തുടര്‍ന്നു വരുന്ന പനി കഠിനമാണെന്നതും ആശങ്ക ഉണ്ടാക്കുന്നു. ആശുപത്രികളില്‍ എത്തുന്നവര്‍ക്കു മാസ്‌ക് നിര്‍ബന്ധമാണെന്നു ആരോഗ്യവകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്. മൂന്നാഴ്ചക്കുള്ളില്‍ കേരളത്തില്‍ 182 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ടു ചെയ്തതില്‍ ഏറ്റവും കൂടുതല്‍ കോട്ടയത്താണ്. വീണ്ടും മാസ്‌കും സാനിറ്റൈസറും ഉപയോഗിക്കേണ്ട കാലം വരുമോ എന്ന ഭീതിയിലായി ജനങ്ങള്‍. ശേഷി കുറഞ്ഞ വൈറസായതിനാല്‍ രോഗ തീവ്രത കുറവാണ് ആശങ്ക വേണ്ടെന്നാണ് ആരോഗ്യ വകുപ്പ് വിശദീകരണം.
കോട്ടയത്ത് 78 കേസുകളാണ് ഈ മാസം റിപ്പോര്‍ട്ടു ചെയ്തത്. ദക്ഷിണ പൂര്‍വേഷ്യന്‍ രാജ്യങ്ങളില്‍ പടരുന്ന ഒമിക്രോണ്‍ ജെ.എന്‍ 1 വകഭേദങ്ങളായ എല്‍.എഫ് 7, എന്‍.ബി.1.8 എന്നിവയ്ക്ക് രോഗവ്യാപന ശേഷി കൂടുതലാണ്. തീവ്രത കൂടുതലല്ല. സ്വയം പ്രതിരോധമാണ് ആവശ്യം. വൈറസ് ബാധിതര്‍ക്ക് പനി, ജലദോഷം, ശരീര വേദന എന്നിവ ഉണ്ടാകുമെങ്കിലും കേരളത്തില്‍ 93 ശതമാനം ആളുകളും പ്രതിരോധ വാക്‌സിന്‍ എടുത്തിട്ടുള്ളതിനാല്‍ ആശങ്ക വേണ്ട.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഒരാഴ്ചക്കുള്ളില്‍ ഭേദമാകുമെന്നാണ് ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നത്. വരണ്ട ചുമ, ശ്വാസം മുട്ടല്‍, രുചിയോ മണമോ നഷ്ടപ്പെടല്‍, കടുത്ത ക്ഷീണം, വയറിളക്കം, വയറുവേദന, ഛര്‍ദി, തലവേദന, ശരീര വേദന, പേശി വലിവ്, പനി, വിറയല്‍ എന്നിവയാണ് ലക്ഷണങ്ങള്‍.