കോട്ടയം: കോട്ടയം കുമാരനല്ലൂരിൽ ഫർണ്ണിച്ചർ കടയും, ടൈൽ കടയും, കാണിക്കവഞ്ചിയും അക്രമി തല്ലിത്തകർത്തു. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു അക്രമ സംഭവങ്ങൾ ഉണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് മാനസിക അസ്വസ്ഥതകൾ പ്രകടിപ്പിക്കുന്ന തമിഴ്‌നാട് സ്വദേശിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു അക്രമ സംഭവങ്ങൾ. മാനസിക വെല്ലുവിളി നേരിടുന്ന തമിഴ്‌നാട് സ്വദേശി ചെന്നെയിലേയ്ക്ക് പോകാൻ എത്തുകയും തുടർന്ന് കുമാരനല്ലൂർ ഭാഗത്ത് വ്യാപകമായി അക്രമം നടത്തുകയുമായിരുന്നു. അക്രമത്തിൽ ഫർണ്ണിച്ചർ കടയും, ടൈൽകടയും, കാണിക്കവഞ്ചിയും അടക്കം തല്ലിത്തകർക്കുകയായിരുന്നു. തുടർന്ന് നാട്ടുകാർ വിവരം ഗാന്ധിനഗർ പൊലീസിനെ അറിയിച്ചു. പൊലീസ് സംഘം സ്ഥലത്ത് എത്തി അക്രമിയെ കസ്റ്റഡിയിൽ എടുത്തു. ഇയാൾക്ക് മാനസിക അസ്വസ്ഥതയുള്ളതിനാൽ പൊലീസിനും ഒന്നും ചെയ്യാനാവാത്ത അവസ്ഥയാണ്. ഇയാൾ ഇപ്പോൾ ഗാന്ധിനഗർ പൊലീസ് കസ്റ്റഡിയിലാണ്.