കുമരകം : നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിൽ നിയന്ത്രണം വിട്ട് കാർ ഇടിച്ചു കയറി ഓട്ടോ ഡ്രൈവർക്കും രണ്ട് യാത്രക്കാർക്കും ഗുരുതര പരിക്ക്. കുമരകം ബോട്ട് ജെട്ടിക്ക് സമീപം തിങ്കളാഴ്ച വൈകിട്ട് 5 30 ഓടെയാണ് സംഭവം.
ചന്ത കവലിൽ നിന്നും വന്ന കാർ ബോട്ട് ജെട്ടി ലയൺ ക്ലബ്ബിന്റെ സമീപം പച്ചക്കറി കടയ്ക്ക് എതിർവശം നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഈ സമയം ഇതുവഴി കടന്നുവന്ന ഇരുചക്ര വാഹനത്തിലും കാർ ഇടിച്ചെങ്കിലും ബൈക്ക് യാത്രികൻ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പൊതുപ്രവർത്തകനും ഓട്ടോ ഡ്രൈവറുമായ വാലേച്ചിറ വീട്ടിൽ അജയൻ (46) , ശ്രീജ വാലേച്ചിറ (39) എന്നിവർക്ക് തലയ്ക്ക് ഗുരുതര പരിക്കേറ്റു. ഇവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നെഞ്ചിലും കാലിലും പരിക്ക് സംഭവിച്ച സഹയാത്രികനായ കുറ്റിക്കാട്ട് വീട്ടിൽ ജിബിൻ (39) കുമരകം എസ് എച്ച് മെഡിക്കൽ സെൻററിൽ ചികിത്സയിലാണ്.