കോട്ടയം: മെഡിക്കൽ കോളേജിൽ സാമ്പത്തികമായി വളരെ പിന്നോക്കം നിൽക്കുന്ന രോഗികളെ പോലും ചൂഷണം ചെയ്യുന്ന നടപടിയിൽ ബി ജെ പി പ്രതിഷേധിച്ചു. ന്യൂറോ വിഭാഗത്തിൽ ചികിത്സക്ക് വരുന്നു രോഗികളെ മാസങ്ങളോളം ഓപ്പറേഷന്റെ പേര് പറഞ്ഞു ആശുപത്രിയിൽ കിടത്തുകയും ആദ്യം പറയുന്ന തുകയിൽ നിന്നും മുന്നും നാലും ഇരട്ടി തുക ചോദിച്ചു വാങ്ങുകയും ചെയ്യുന്നു. കൂടാതെ മഡോണ സർജിക്കൾസിൽ നിന്നും മാത്രം സാധനങ്ങൾ വാങ്ങാൻ നിർദ്ദേശിക്കുന്നു. അതും ന്യൂറോ ഡിപ്പാർട്മെന്റും മഡോണയും തമ്മിലുള്ള ഒത്തു കളിയാണെന്നും ഇതിനെതിരെ വിജിലെൻസ് അന്വേഷണം നടത്തണമെന്നും ഈ അഴിമതിക്ക് കൂട്ട് നിൽക്കുന്ന സൂപ്രണ്ട് രാജിവെയ്ക്കണമെന്നും യോഗം ഉദ്ഘാടനം ചെയ്തു ബിജെപി കുമരകം മണ്ഡലം പ്രസിഡന്റ് അഭിലാഷ് ശ്രീനിവാസൻ ആവശ്യപ്പെട്ടു. ബിജെപി ആർപ്പുക്കര പഞ്ചായത്ത് പ്രസിഡന്റ് പ്രെജീബ് കൊട്ടാരത്തിൽ അധ്യക്ഷത വഹിച്ചു. യോഗത്തിൽ മണ്ഡലം ഭാരവാഹികളായ അരുൺ കുമാർ ദീപു പണിക്കർ ചാർലി തോമസ് പഞ്ചായത്ത് ഭാരവാഹികളായ ശിവൻ പി വി ജോസ് രാജേഷ് കെ കെ സുബിൻ വിനോദ് കെ ആർ മോഹനൻ പയ്യനാട് തുടങ്ങിയവർ പങ്കെടുത്തു.