വൈക്കം: മൂന്ന്കോടിയിലധികം രൂപ പെൻഷൻ ഫണ്ട് അക്കൗണ്ടൽ നിന്ന് ക്രമക്കേട് നടത്തി തട്ടിയെടുത്ത വൈക്കം നഗരസഭ ഉദ്യോഗസ്ഥൻ അഖിൽ സി. വർഗീസിനെ അടിയന്തിരമായി സർവിസിൽ നിന്നും മാറ്റി നിർത്തി അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട്
Advertisements
ബിജെപി നഗരസഭ കമ്മറ്റിയുടെ നേതൃത്വത്തിൽ വൈക്കം നഗരസഭയിലേക്ക് പ്രതിക്ഷേധമാർച്ചും ധർണയും നടത്തി.ബിജെപി വൈക്കം നഗരസഭ കമ്മറ്റി പ്രസിഡന്റ് ഇൻ ചാർജ് പി. ശിവരാമകൃഷ്ണൻ നായരുടെ അധ്യക്ഷതയിൽ നടന്ന ധർണാ സമരം ബിജെപി മണ്ഡലം സെക്രട്ടറി ഗൗതംകൃഷ്ണ ഉദ്ഘാടനം ചെയ്തു. ബിജെപി നഗരസഭ വൈസ് പ്രസിഡന്റ് സുരേഷ് കുമാർ, നഗരസഭ കൗൺസിലർമാരായ ലേഖഅശോകൻ, ഗിരിജകുമാരി, മോഹനകുമാരി തുടങ്ങിയവർ മാർച്ചിന് നേതൃത്വം നൽകി.