കോട്ടയം : മുണ്ടക്കയത്ത് കന്നുകാലികളെ പുലി കൊന്നതായി സംശയം. മുണ്ടക്കയം റ്റി ആർ&റ്റി എസ്റ്റേറ്റിൽ കുപ്പക്കയം ഡിവിഷനിൽ ചെന്നാപ്പാറയ്ക്ക്, സമീപമാണ് ചൊവ്വാഴ്ച്ച പുലർച്ചെ ഒരു പശുവിനെ കൊന്ന് പാതി ഭക്ഷിച്ച നിലയിലും മറ്റൊരു കന്നുകാലിയെ ആക്രമിച്ച് പരിക്കേൽപ്പിച്ച നിലയിലും കണ്ടെത്തിയത്.
Advertisements
രാവിലെ എസ്റ്റേറ്റിൽ ടാപ്പിംഗ് ജോലിയ്ക്ക് വന്ന തൊഴിലാളികളാണ് കന്നുകാലികളെ കണ്ടെത്തിയത്. എസ്റ്റേറ്റിൽ അഴിച്ച് വിട്ട് വളർത്തുന്ന പശുവിനെയാണ് കൊന്നത് .വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തി പരിശോധന നടത്തി. ആക്രമണ രീതിയും, കാൻ പാടുകളും നീരീക്ഷി ച്ചതിൽ പുലിയുടെ ആക്രമണമെന്ന് സംശയിക്കുന്നു.