മുട്ടമ്പലം മുനിസിപ്പൽ പബ്ലിക് ലൈബ്രറി ഉമ്മൻ ചാണ്ടിയെ അനുസ്മരിച്ചു

കോട്ടയം : മുട്ടമ്പലം മുനിസിപ്പൽ പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി അനുസ്മരണ യോഗം നടന്നു. ലൈബ്രറി വൈസ്പ്രസിഡണ്ട് സിബി. കെ വർക്കി അധ്യക്ഷനായ യോഗത്തിൽ
ലൈബ്രറി സെക്രട്ടറി ശ്യാം കുമാർ അവതരിപ്പിച്ച അനുശോചന പ്രമേയത്തിനുശേഷം, കോട്ടയം മുനിസിപ്പൽ കൗൺസിലർ പി. ഡി .സുരേഷ്, ഉമ്മൻചാണ്ടിയുടെ സഹപാഠിയായിരുന്ന ജോർജ് തോമസ്, അഡ്വ. തോമസ് രാജൻ, അഡ്വ.വി.ജെ പോൾ എന്നിവർ അനുസ്മരണ പ്രഭാഷണങ്ങൾ നടത്തി.
ലൈബ്രറിയൻ ബാബു കെ അനുസ്മരണ യോഗത്തിന് കൃതജ്ഞത പറഞ്ഞു.

Advertisements

Hot Topics

Related Articles