കോട്ടയം : തിരുനക്കരയുടെ തലയ്ക്ക് മുകളിൽ ഇനി ടോണിച്ചായൻ്റെ തണൽ. തിരുനക്കര പഴയ ബസ്റ്റാൻഡ് പൊളിച്ച ശേഷം ഇവിടെ ഒരുക്കിയിരിക്കുന്ന പാൽക്കാലിക സ്റ്റാൻഡിൽ ബസ് വെയിറ്റിംഗ് ഷെഡ് നിർമ്മിക്കുന്നതിനുള്ള കരാർ ടോണിച്ചായൻ ഏറ്റെടുത്തതോടുകൂടിയാണ് കോട്ടയം നഗരത്തിലെ സാധാരണക്കാർക്ക് അച്ചായൻ സ്കൂളിൻറെ തണൽ ഒരുങ്ങുന്നത്. അച്ചായൻ സ്റ്റുവലറിയുടെ സാമൂഹിക സേവന പ്രവർത്തനങ്ങളുടെ ഭാഗമായാണ് തിരുനക്കര താൽക്കാലിക ബസ് സ്റ്റാൻഡിൽ താൽക്കാലിക വെയിറ്റിംഗ് ഷെഡും ബസ് കാത്തിരിപ്പ് കേന്ദ്രവും ഒരുക്കുന്നത്.തിരുനക്കര പഴയ ബസ് സ്റ്റാൻഡിൽ താൽക്കാലിക വെയിറ്റിംഗ് ഷെഡ് ഒരുക്കുന്നതിനുള്ള കരാർ കോട്ടയം നഗരസഭയിൽ നിന്നും അച്ചായൻസ് ഗോൾഡ് ഏറ്റുവാങ്ങി. തിരുനക്കര ബസ് സ്റ്റാൻറിനുള്ളിൽ താൽക്കാലിക വെയ്റ്റിംങ് ഷെഡ് നിർമ്മിക്കും. സ്പോൺസർഷിപ്പ് വ്യവസ്ഥയിൽ കോട്ടയം നഗരസഭയിൽ നിന്ന് താൽക്കാലിക വെയിറ്റിങ് ഷെഡ് സ്ഥാപിക്കുന്നതിന് ക്വട്ടേഷൻ നേടിയത് കോട്ടയത്തെ അച്ചായൻസ് ഗോൾഡാണ്. ഇന്നലെ ചേർന്ന കോട്ടയം നഗരസഭാ കൗൺസിൽ യോഗത്തിലാണ് അച്ചായൻസ് ഗോൾഡ് സമർപ്പിച്ച ക്വട്ടേഷൻ അംഗീകരിച്ചത്. കാത്തിരിപ്പു കേന്ദ്രത്തിൻ്റെ നിർമാണചെലവും ഇവർ ഏറ്റെടുക്കുമ്പോൾ വെയിറ്റിങ് ഷെഡിൽ പരസ്യങ്ങൾ നൽകാമെന്ന വ്യവസ്ഥയിലാണ് നടപടി.