കോട്ടയം : നഗരത്തിലെ പ്രമുഖ വ്യവസായിയും കണ്ടത്തിൽ ലോഡ്ജ് ഉടമയുമായ കയ്യൂരി അപ്പച്ചന്റെ വീട്ടിൽ ജി എസ് ടി വിഭാഗത്തിന്റെ റെയിഡ്. അദ്ദേഹത്തിൻറെ പള്ളിക്കത്തോട് രണ്ട് ആഡംബര വീടുകളിലാണ് ചരക്ക് സേവന നികുതി വിഭാഗത്തിന്റെ നേതൃത്വത്തിലുള്ള മിന്നൽ പരിശോധന നടക്കുന്നത്. ചൊവ്വാഴ്ച രാവിലെ തുടങ്ങിയ പരിശോധന ഇപ്പോഴും തുടരുകയാണ്. വിവിധ സ്ഥാപനങ്ങളുടെ മറവിൽ വൻതോതിൽ നികുതി വെട്ടിച്ചതായുള്ള പരാതികളെ തുടർന്നാണ് ജി എസ് ടി വിഭാഗം ഇദ്ദേഹത്തിൻറെ വീടുകളിൽ പരിശോധന നടത്തുന്നത്. പാലാ കൊടുങ്ങൂർ റോഡിൽ പള്ളിക്കത്തോട് കയ്യൂരി കവലയ്ക്ക് സമീപമുള്ള രണ്ടു വീടുകളിലാണ് ജി എസ് ടി വിഭാഗം പരിശോധന നടത്തുന്നത്.
കോട്ടയം നഗര മധ്യത്തിൽ ശാസ്ത്രി റോഡിലെ കണ്ടത്തിൽ ബിൽഡിങ്ങ് , കളക്ടറേറ്റിന് സമീപം കണ്ടത്തിൽ റെസിഡൻസി , തിരുനക്കര ക്ഷേത്രത്തിന് പിന്നിൽ കണ്ടത്തിൽ ബിൽഡിങ്, എന്നിവ അടക്കമുള്ള നിരവധി സ്ഥാപനങ്ങളാണ് ഇദ്ദേഹത്തിൻറെ ഉടമസ്ഥതയിലുള്ളത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഈ സ്ഥാപനങ്ങളുടെ മറവിൽ ഇദേഹം വൻതോതിൽ നികുതി വെട്ടിപ്പ് നടത്തിയതായാണ് ജി എസ് ടി വിഭാഗത്തിന് ലഭിച്ചിരിക്കുന്ന പരാതി. ഇതേ തുടർന്നാണ് ജി എസ് ടി വിഭാഗം പള്ളിക്കത്തോട്ടിലെ ഇദ്ദേഹത്തിൻറെ വീടുകളിൽ പരിശോധന നടത്തുന്നത്. പരിശോധനയിൽ ഗുരുതരമായ ക്രമക്കേടുകൾ കണ്ടെത്തിയാൽ നിയമ നടപടികൾ ഉണ്ടാകുമെന്നാണ് ലഭിക്കുന്ന സൂചന. രണ്ടു വീടുകളിലും ആയി അഞ്ചു വീതം ഇന്നോവ കാറിൽ എത്തിയ ഉദ്യോഗസ്ഥ സംഘമാണ് പരിശോധന നടത്തുന്നത്.