കോട്ടയം: കോട്ടയം നഗരത്തിൽ ട്രാൻസ്‌ജെൻഡർ വേഷം കെട്ടി ലൈംഗിക തൊഴിലിൽ ഏർപ്പെടുന്നവരിൽ ഏറെയും ട്രാൻസ്‌ജെൻഡേഴ്‌സ് റിപ്പോർട്ട്. കോട്ടയം നഗരമധ്യത്തിൽ രാജധാനി ഹോട്ടലിനു സമീപം ലൈംഗിക തൊഴിലാളിയായ ട്രാൻസ്‌ജെൻഡറിനെ മരിച്ച നിലയിൽ കണ്ടെത്തിയതുമായി ബന്ധപ്പെട്ടാണ് ഭിന്നലിംഗക്കാരുടെ സംഘടന വിശദീകരണം നൽകിയത്. രാജധാനി ഹോട്ടലിനു സമീപം മരിച്ച നിലയിൽ കണ്ടെത്തിയ ട്രാൻസ്‌ജെൻഡേഴ്‌സ് എം.എസ്.ഐ വിഭാഗക്കാരാണ് എന്നും ട്രാൻസ്‌ജെൻഡറുകളുടെ സംഘടന അവകാശപ്പെടുന്നു.
മെൻ സെക്‌സ് വിത്ത് മെൻ എന്ന വിഭാഗത്തിൽപ്പെട്ടയാളാണ് മരിച്ചതെന്നാണ് ഇവർ പറയുന്നത്. ഇത്തരത്തിൽ ഈ സ്വഭാവത്തോട് കൂടിയ നിരവധി ആളുകൾ കോട്ടയം നഗരത്തിലുണ്ട്. ഇവരെല്ലാവരും ട്രാൻസ്‌ജെൻഡർ വേഷം കെട്ടിയാണ് കോട്ടയം നഗരത്തിൽ നടക്കുന്നത്. ഇത്തരത്തിൽ ഒരാളാണ് മരിച്ചതെന്നാണ് ട്രാൻസ്‌ജെൻഡർ കമ്മ്യൂണിറ്റിയുടെ ക്ഷേമ പ്രവർത്തനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന ധ്വനി എന്ന കമ്മ്യൂണിറ്റി ബേസ്ഡ് ഓർഗനൈസേഷൻ പറയുന്നത്. തങ്ങളുടെ പട്ടികയിലുള്ള 77 പേരും ട്രാൻസ്‌ജെൻർമാരാണെന്നും ഇവരുടെ ആരോഗ്യ സംരക്ഷണ പ്രവർത്തനങ്ങളിൽ തങ്ങൾ സജീവമായി പങ്കെടുക്കുന്നുണ്ടെന്നും ധ്വനി പറയുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എന്നാൽ, എം.എസ്.എം കമ്മ്യൂണിറ്റിയിൽപ്പെട്ടവർ കോട്ടയം നഗരത്തിൽ പ്രവർത്തിക്കുന്ന ചിലരാണ് ഇത്തരത്തിൽ നിയന്ത്രമങ്ങൾ ഒന്നുമില്ലാതെ ലൈംഗിക തൊഴിലിൽ ഏർപ്പെടുന്നതെന്നും ഇവർ പറയുന്നു. ഇത്തരത്തിൽ ഇന്ന് കോട്ടയം നഗരത്തിൽ മരിച്ചയാൾ ട്രാൻസ് വിമൺ കമ്മ്യൂണിറ്റിയിൽപ്പെട്ടയാളല്ലെന്നും ഇവർ അവകാശപ്പെടുന്നു. തങ്ങളുടെ ട്രാൻസ് വിമൺ കമ്മ്യൂണിറ്റിയിൽപ്പെട്ടവർക്ക് തങ്ങൾക്ക് തിരിച്ചറിയൽ കാർഡ് നൽകിയിട്ടുണ്ട്. എന്നാൽ, ഇത്തരത്തിൽ യാതൊരു വിധ നിയന്ത്രണങ്ങളും ഇല്ലാതെ പ്രവർത്തിക്കുന്ന ചിലരാണ് ഇപ്പോൾ എയ്ഡ് അടക്കമുള്ള രോഗങ്ങളുമായി ലൈംഗിക പ്രവർത്തനങ്ങൾക്കിറങ്ങുന്നത്. ഇത് തടയാൻ കൃത്യമായ ഇടപെടൽ ആവശ്യമാണെന്നും ഇവർ പറയുന്നു.