കോട്ടയം റെയിൽവേ സ്റ്റേഷനിൽ മൊബൈൽ ഫോൺ മോഷണം: ആലപ്പുഴ സ്വദേശിയായ മോഷ്ടാവ് പിടിയിൽ 

കോട്ടയം: കോട്ടയംറെയിൽവേ പോലീസ് സ്റ്റേഷൻ എൻടൻസ് ഹാളിൽ വച്ച് മൊബൈൽമോഷ്ടിച്ചയാളെ റെയിൽവേ പോലീസ് പിടികൂടി. ആലപ്പുഴ വണ്ടാനം പുതുവൽവീട്ടിൽ മുഹമ്മദ്ഹുസൈൻ(52) എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം മണികണ്ഠശ്വരo രോഹിണി നിവാസിൽ പ്രമോദ്കുമാറിന്റെ മൊബൈൽ ഫോണാണ് മോഷ്ടിച്ചത്. കഴിഞ്ഞ 31ന് രാത്രി 11 ന് കോട്ടയം റെയിൽവേ സ്റ്റേഷനിലെ എൻട്രൻസ് ഹാളിൽ കിടന്നുറങ്ങുമ്പോഴാണ് ഫോൺ നഷ്ടപ്പെട്ടത്. 

Advertisements

പിറ്റേ ദിവസം രാവിലെ ഫോൺ നഷ്ടപ്പെട്ടതായി പ്രമോദ് റെയിൽവേ എസ് എച്ച് ഒ റെജി പി ജോസഫിന്  പരാതി നൽകി. തുടർന്ന് റെയിൽവേ സ്റ്റേഷനിലെ സി സി റ്റി വി പരിശോധിച്ചു. അപ്പോഴാണ് ഉറങ്ങിക്കിടക്കുകയായിരുന്നപ്രമോദിന്റെ പോക്കറ്റിൽ നിന്നും മൊബൈൽ മോഷ്ടിക്കുന്ന ചിത്രം ലഭിച്ചത്. ഉടൻ


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

 കേരളത്തിലെ മുഴുവൻ റെയിൽവേ പോലീസിനും വിവരം കൈമാറി. ചൊവ്വാഴ്ച പുലർച്ചെ 2.30 ന് കോട്ടയം റെയിൽവേ സ്റ്റേഷന്റെ ഫ്ലാറ്റ്ഫോമിൽ നിൽക്കുന്നതായി ഡ്യൂട്ടിയിലുണ്ടായിരുന്ന സച്ചു , ഷെഫീക് എന്നിവരുടെ ശ്രദ്ധയിൽപ്പെട്ടു. 

ഉടൻ തന്നെ ഇവരുടെ മൊബൈൽ ഫോണിൽ ഉണ്ടായിരുന്ന മോഷ്ടാവിന്റെ ചിത്രം പരിശോധിച്ച്‌ ഉറപ്പു വരുത്തിയ ശേഷം എസ് എച്ച് ഒയെ വിവരം അറിയിച്ചു. തുടർന്ന് ഇയാളെ പിടികൂടുകയായിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തിൽആലപ്പുഴ സൗത്ത് പോലീസ് സ്റ്റേഷനിൽ ബൈക്ക് മോഷണം നടത്തിയ കേസിലെ പ്രതിയാണെന്ന് സൗത്ത് എസ് എച്ച് ഒ അറിയിച്ചിട്ടുണ്ടെന്നും റെയിൽവേ പോലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ്ഡ് ചെയ്തു. 

Hot Topics

Related Articles