കോട്ടയത്തിന്റെ ശുദ്ധമായ രുചിക്കൂട്ടുമായി കോക്കോസ്നോഡ്; ശുദ്ധമായ എണ്ണയിൽ തീർത്ത ലൈവ് പലഹാരങ്ങളുമായി രുചിയുടെ നാലാമിടത്തിലെത്തി കോക്കോസ്നോഡ്; കോക്കോസ് നോഡിന്റെ രുചിപ്പെരുമയെ പരിചയപ്പെടാം

കോട്ടയം ജില്ലയിലെ വ്യത്യസ്ത രുചിക്കൂട്ടുകളുള്ള സ്ഥലങ്ങളെ പരിചയപ്പെടുത്തുന്ന പുതിയ പംക്തി

രുചിപ്പെരുമയുടെ
കോട്ടയം കാലം
ജാഗ്രതാ സ്പെഷ്യൽ


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കോട്ടയം: കോക്കോസ്നോഡിന്റെ പടികടന്നെത്തുമ്പോൾ നാടൻ രുചിയും മണവും മൂക്കിന്റെ പടികടന്നെത്തും..! കഞ്ഞിക്കുഴിയിലെ ചെറുകടയിൽ നിന്നും ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലായി നാലാം ഷോറൂമിലേയ്ക്കു കടക്കുകയാണ് കോക്കോസ്നോഡിന്റെ രുചിപ്പെരുമ. ചുരുങ്ങിയ കാലം കൊണ്ടു തന്നെ കോട്ടയത്തെ രുചിയുടെ കലവറയായി കോക്കോസ്നോഡ് മാറിക്കഴിഞ്ഞു. കഞ്ഞിക്കുഴി, ചിങ്ങവനം, ഉപ്പൂട്ടിക്കവല എന്നിവിടങ്ങൾക്കു പിന്നാലെ ഇപ്പോൾ ചുങ്കത്തും കോക്കോസ്നോഡ് പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.

ലൈവ് ചക്കിലാട്ടിയ എണ്ണ
സ്പെഷ്യലായി കിട്ടും

ലൈവായി ചക്കിലാട്ടിയ എണ്ണയാണ് കോക്കോസ്നോഡിന്റെ സ്പെഷ്യൽ. ഇവിടെ ഉണ്ടാക്കുന്ന എല്ലാ ഭക്ഷണ സാധനങ്ങളും ഇതേ എണ്ണ ഉപയോഗിച്ചാണ് ഉണ്ടാക്കുന്നത്. ശുദ്ധമായ ചക്കിലാട്ടിയ എണ്ണയാണ് കൊക്കോസ്നോഡിലെ ഉത്പന്നങ്ങൾ എല്ലാം ഉണ്ടാക്കുന്നതിനായി ഉപയോഗിക്കുന്നത്. പ്രത്യേകമായ രുചിയിലൊരുങ്ങുന്ന ബേക്കറി ഉത്പന്നങ്ങളും നാടൻ വറകളും കോഴിക്കോടൻ ഹൽവയും കോക്കോസ്‌നോഡിന്റെ മാത്രം പ്രത്യേകതയാണ്. കുക്കീസ്, കേക്ക്, ബ്രെഡ്, ബൺ, സാൻവിച്ച്, റോൾസ്, പഫ്‌സ് തുടങ്ങിയ ബേക്കറി ഐറ്റംസ് ദിവസേന ഹോൾസെയിൽ റേറ്റിലാണ് കോക്കോസ്‌നോഡ് കച്ചവടക്കാരിലേക്ക് എത്തിക്കുന്നത്. ഒരു തവണ ഇവിടെ നിന്നും ഭക്ഷണ സാധനങ്ങൾ വാങ്ങുന്നവർ, ഇതേ കട തന്നെ തിരക്കിയെത്തി സാധനങ്ങൾ വീണ്ടും വീണ്ടും വാങ്ങുന്നതായി ഇവിടെ സാധനം വാങ്ങാനെത്തുന്നവർ സാക്ഷ്യപ്പെടുത്തുന്നു.

ഐ.എസ്.ഒ സർട്ടിഫിക്കറ്റിന്റെ
മികവിൽ കോക്കോസ്നോഡ്

കഞ്ഞിക്കുഴിയിലെ 1500 സ്‌ക്വയർ ഫീറ്റിലെ ബോർമ്മയാണ് കോക്കോസ് നോഡിന്റെ ഏറ്റവും വലിയ പ്രത്യേകത. കഞ്ഞിക്കുഴി, ഉപ്പൂട്ടിക്കവല, ചുങ്കം, ചിങ്ങവനം എന്നിവിടങ്ങളിൽ കോക്കോസ്‌നോഡ് ബേക്കറി യൂണിറ്റുകളുണ്ട്. പതിനഞ്ചിലധികം ബേക്കറികളിൽ ഈ ബോർമ്മയിൽ നിന്നുള്ള ഉത്പന്നങ്ങളാണ് ഉപയോഗിക്കുന്നത്. വിശ്വസ്തതയും ഗുണമേന്മയും നിലനിർത്തി വിജയകരമായി പ്രവർത്തിച്ചുവരുന്ന കോക്കോസ്‌നോഡിന് ഐസ്ഒ സർട്ടിഫിക്കേഷനും ലഭിച്ചിട്ടുണ്ട്.

കോട്ടയത്തിന്റെ രുചിപ്പെരുമയായി മാറിയ കോക്കോസ്‌നോഡ് ഗുണനിലവാരത്തിന്റ കാര്യത്തിലും രുചിയിലും യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ല. വളരെ ശ്രദ്ധയോടെയും സൂക്ഷ്മപരിശോധനയിലൂടെയും കടന്നുപോകുന്ന നിർമാണപ്രക്രിയ മൂലം കോക്കോസ്‌നോഡ് ഉത്പന്നങ്ങൾക്ക് ആരാധകരേറെയാണ്. ഗുണനിലവാരം ഉറപ്പാക്കി നല്ല ഉത്പന്നങ്ങൾ മാത്രം വിപണിയിൽ എത്തിക്കാൻ കോക്കോസ്‌നോഡ് പുലർത്തുന്ന ശ്രദ്ധ അഭിനന്ദനാർഹമാണ്. ഈടാക്കുന്ന വിലയുടെ മെച്ചം ഉത്പന്നങ്ങൾക്കുണ്ടെന്ന് കച്ചവടക്കാരും ഒരേസ്വരത്തിൽ പറയുന്നു.

വി.വി.ഐ.പി ഉപഭോക്താക്കൾ
ജില്ലയിലെ വിവിധ വിവിഐപി ഉപഭോക്താക്കളുടെ വൻ ശൃംഖല തന്നെ ചുരുങ്ങിയ കാലത്തിനുള്ളിൽ സൃഷ്ടിച്ചെടുക്കാൻ സാധിച്ചു എന്നതാണ് കോക്കോസ്നോഡിന്റെ പ്രത്യേക. കൃത്യമായി ആഴ്ചയിൽ ഒരു തവണയെങ്കിലും എത്തിച്ചേരുന്ന മികച്ച ഉപഭോക്താക്കളുടെ ശൃംഖല തന്നെ കോക്കോസ് നോഡിനുണ്ട്. ഈ ഉപഭോക്തൃ സൗഹൃദ അന്തരീക്ഷം തന്നെയാണ് കൊക്കോസ് നോഡിനെ കോട്ടയത്തെ മികച്ച ഭക്ഷണ സ്ഥാപനങ്ങളിൽ ഒന്നാക്കി മാറ്റിയിരിക്കുന്നത്.

Hot Topics

Related Articles