കോട്ടയം : കോട്ടയം ആർടിഒ എൻഫോഴ്സ്മെന്റ് നേതൃത്വത്തിൽ കാഞ്ഞിരപ്പള്ളി താലൂക്കിൽനടത്തിയ വാഹന പരിശോധനയിൽ 103 വാഹനങ്ങളിൽ നിന്നായി 120000 രൂപ പിഴ ഈടാക്കി. സ്വകാര്യ ബസ്സുകളുടെ അമിതവേഗത മൂലം വർദ്ധിച്ചുവരുന്ന അപകടങ്ങളുടെ സാധ്യത കണക്കിലെടുത്ത് കോട്ടയം എൻഫോഴ്സ്മെന്റ് ആർടിഒ സി ശ്യാം ൻ്റെ നിർദ്ദേശത്തെ തുടർന്ന് കാഞ്ഞിരപ്പള്ളി താലൂക്ക് കേന്ദ്രീകരിച്ച് നടത്തിയ വാഹന പരിശോധനയിൽ 14 സ്വകാര്യ ബസ്സുകളുടെ സ്പീഡ് ഗവർണർ വിച്ഛേദിച്ച നിലയിൽ കണ്ടെത്തി. ഈവാഹനങ്ങളുടെ സർവീസ് നിർത്തിവയ്ക്കുവാൻ നിർദ്ദേശം നൽകി. ഇത്തരം വാഹനങ്ങളുടെ ക്രമക്കേടുകൾ പരിഹരിച്ച ശേഷം കാഞ്ഞിരപ്പള്ളി ജോയിൻറ് ആർ ടി ഓ മുൻപാകെ വാഹനം ഹാജരാക്കിയ ശേഷമേ സർവീസ് നടത്തുവാൻ പാടുള്ളൂ. അമിത ശബ്ദത്തിലുള്ള എയർ ഹോൺ മ്യൂസിക് സിസ്റ്റം ഘടിപ്പിച്ച 15 ബസ്സുകൾക്കെതിരെയും നടപടി സ്വീകരിച്ചു. എം വി ഐമാരായ ബി ആശാകുമാർ, ജോസ് ആൻറണി ,എ എം വി ഐ മാരായ മനോജ് കുമാർ, ഗണേഷ് കുമാർ ,സജിത്ത്, രജീഷ് , സെബാസ്റ്റ്യൻ, രാജു ,ദീപു ആർ നായർ.ഡ്രൈവർമാരായ അനീഷ് ഫ്രാൻസിസ്, ജയരാജ് തുടങ്ങിയവർ പരിശോധനയ്ക്ക് നേതൃത്വം നൽകി വരും ദിവസങ്ങളിലും കോട്ടയം ജില്ലയിലെ മറ്റു താലൂക്കുകളിലും കർശന വാഹന പരിശോധന നടത്തും എന്ന് കോട്ടയം എൻഫോഴ്സ്മെന്റ് ആർടിഒ സി ശ്യാം അറിയിച്ചു.