കോട്ടയം നഗരമധ്യത്തിലെ കുഴികൾ വാഹനങ്ങൾക്ക് ഭീഷണിയാവുന്നു : മഴ ശക്തമായത്തോടെ അപകടങ്ങൾ സ്ഥിരം കാഴ്ച്ച

കോട്ടയം : കോട്ടയം നഗരമധ്യത്തിലെ കുഴികൾ വാഹനങ്ങൾക്ക് ഭീഷണിയാവുന്നു. കോട്ടയം ബേക്കർ ജംഗ്ഷനിലെ സിഗ്നലിന് സമീപമാണ് യാത്രക്കാരെ വീഴ്ത്തുന്ന കിടങ്ങുപോലുള്ള കുഴികൾ ഇപ്പോൾ രൂപപ്പെട്ടിരിക്കുന്നത്. നേരത്തെ ഇവിടുത്തെ സിഗ്​നലിൽ നഗരത്തിലേക്കു പോകുന്ന ഭാഗത്ത്​ മീഡിയനുക്കൾ സ്ഥാപിച്ചിരുന്നു. എന്നാൽ ഇപ്പോൾ ഈ മീഡിയന്‍റെ വലിപ്പം കുറച്ച്​ റോഡിന്​ വീതി കൂട്ടിയിരിക്കുകയാണ്. എന്നാൽ റോഡിലെ മീഡിയൻ പൊളിച്ചുമാറ്റിയ ഭാഗത്തെ കുഴികൾ ഇതുവരെയും മൂടിയിട്ടില്ല അതുകൊണ്ട് തന്നെ വലിയ അപകട കെണിയായി മാറിയിരിക്കുകയാണ് ഇത്.

Advertisements

ഇപ്പോൾ കുഴി വലുതായതോടെ ഇരുചക്രവാഹനങ്ങൾ ദിനംപ്രതി അപകടത്തിൽപെടുന്നത് പതിവ് കാഴ്ച്ചയാണ്.കുഴികൾ രൂപപ്പെട്ടത്തോടെ സിഗ്​നലിൽ വലിയ വാഹനങ്ങൾക്കു പുറകെ പോവുന്ന ഇരുചക്രവാഹനങ്ങൾ നേരെ കുഴിയിലേക്ക് ആണ് ചാടുന്നത്. മഴ ശക്തമായതോടെ മഴവെള്ളം കുഴിയിൽ നിറഞ്ഞുകിടക്കുന്ന അവസ്ഥയാണ് ഇപ്പോൾ. കാലവർഷം ശക്​തമായതോടെ നഗരത്തിലെ പല റോഡുകളിലും കുഴി രൂപ്പപ്പെടുന്ന സാഹചര്യം ആണ് ഇപ്പോൾ.

Hot Topics

Related Articles