കോട്ടയം: ഹോട്ടലുകളിലെ ഭക്ഷണവും ഭക്ഷണത്തിന്റെ വിലയും ഗുണനിലവാരവും പലപ്പോഴും ചർച്ചാ വിഷയം ആകുന്നതാണ്. ഇത്തരത്തിൽ ഒരു ചർച്ചയ്ക്ക് തുടക്കമിട്ടിരിക്കുകയാണ് കോട്ടയം ബേക്കർ ജംഗ്ഷനിലെ ആര്യാസ് ഗ്രാന്റിൽ നിന്നും കാപ്പി കുടിച്ച ശേഷം വായനക്കാരൻ ജാഗ്രത ന്യൂസ് ലൈവിന് അയച്ചു നൽകിയ ബിൽ. 23 രൂപയാണ് ഇദ്ദേഹത്തിന്റെ പക്കൽ നിന്നും കാപ്പിയ്ക്ക് ഈടാക്കിയത്. എന്നാൽ, ഈ കാപ്പി ഏറ്റവും മോശം ഗുണനിലവാരത്തിലുള്ളതാണ് എന്നാണ് ഇദ്ദേഹം പരാതിപ്പെടുന്നത്. ഇന്ന് വൈകുന്നേരത്തോടെയാണ് ഇദ്ദേഹം ജാഗ്രത ന്യൂസ് ലൈവിന് താൻ കാപ്പി കുടിച്ച ഹോട്ടലിലെ ബിൽ സഹിതം അയച്ചു നൽകിയത്. ജാഗ്രത ന്യൂസ് വായനക്കാരന്റെ കുറിപ്പും, ഹോട്ടലിലെ ബില്ലും കാണാം.
കുറിപ്പ് ഇങ്ങനെ
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പ്രിയപ്പെട്ട ജാഗ്രതയ്ക്ക്
എന്റെ പേര് ****
ഞാൻ പറയുന്ന കാര്യം ഒരുപാട് പേര് പറയാൻ ആഗ്രഹിക്കുന്ന കാര്യം ആവും ..
സാധാരണക്കാരുടെ ഒരുപാട് കാര്യങ്ങളിൽ ജാഗ്രത ഇടപെടുന്നുണ്ട് എന്നുള്ള വിശ്വാസത്തിലാണ് ഇത് അയക്കുന്നത് ..
ഇതൊരു വളരെ ചെറിയ കാര്യമാണ്
ഞാനിന് കോട്ടയം ബേക്കർ ജംഗ്ഷന്നുള്ള ആര്യസിൽ നിന്നും ഭക്ഷണം കഴിച്ചു
ഭക്ഷണത്തിന് വില ഒക്കെ കൂടിയാൽ നമുക്ക് മനസിലാവും ഒരു സ്റ്റീൽ ഗ്ലാസിൽ പൊടി ഇട്ട് പഞ്ചസാര പോലും കലക്കാതെ തരുന്ന ചായക്ക് 23 രൂപ അതൊരു മാന്യമായ തുക ആണെന്ന് തോന്നുന്നില്ല
ആ വിലയ്ക്കുള്ള സാധനം തന്നാൽ നമുക്ക് അംഗീകരിക്കാം അല്ലാത്തപക്ഷം അത് ഒരു പകൽ കൊള്ളയാണ്
സാധാരണ ചായക്കടയിൽ കിട്ടുന്നതിലും മോശം ചായ..
ബില്ല് ഫോട്ടോ ഇതോടൊപ്പം അയക്കുന്ന
ഇതിൽ എന്തേലും വാർത്ത പ്രാധാന്യം ഉണ്ടെങ്കിൽ ഈ പകൽ കൊള്ള കൊടുക്കണം എന്ന് അഭ്യർഥിക്കുന്നു