കുറുപ്പന്തറ: പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ ശേഖരിക്കുന്നതിന് വീട്ടിലെത്തിയ ഹരിതകര്‍മ സേനാംഗങ്ങളെ വീട്ടുകാരന് ചീത്ത വിളിക്കുകയും ഭീഷിണിപെടുത്തുകയും ചെയ്തതായി പരാതി. സംഭവത്തില്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപെട്ട് പഞ്ചായത്ത് സെക്രട്ടറി പോലീസില്‍ പരാതി നല്കി. മഞ്ഞൂര് പഞ്ചായത്തിലെ ഏഴാം വാര്‍ഡിലെ മഞ്ഞപ്പാട്ടു കോളനിയിലാണ് സംഭവം. ഇവിടുത്തെ രാജപ്പന് എന്നയാളുടെ വീട്ടിലെത്തിയ ഹരിതകര്‍മസേന പ്രവര്‍ത്തകരെ രാജപ്പന്റെ മകന് മനീഷ് യാതൊരുവിധ പ്രകോപനവുമില്ലാതെ ഭീഷിണിപെടുത്തുകയും അധിക്ഷേപിക്കുകയും ചീത്ത വിളിക്കുകയും ഇവരുടെ പ്രവര്‍ത്തനത്തെ തടസ്സപെടുത്തിയെന്നുമാണ് പരാതി. സംഭവത്തെ തുടര്‍ന്ന് ഹരിതകര്‍മസേനാ പ്രവര്‍ത്തകര്‍ മാനസികമായി അസ്വസ്ഥരായെന്നും പ്രവര്‍ത്തനത്തിന് പോകാന്‍ പറ്റാത്ത തയാരാകാത്ത സ്ഥിതിയിലാണെന്നും പരാതിയില്‍ പറയുന്നു. മനീഷിനെതിരെ കേസെടുത്ത് നിയമനടപടികള്‍ സ്വീകരിക്കണമെന്നാണ് പഞ്ചായത്ത് സെക്രട്ടറിയുടെ പരാതിയിലുള്ളത്.