കോട്ടയം കഞ്ഞിക്കുഴിയിൽ കാറുകളുടെ കൂട്ടയിടി : കോട്ടയം സബ് കളക്ടറുടെ കാറും അപകടത്തിൽപ്പെട്ടു: മൂന്നുപേർക്ക് നിസ്സാരപരിക്ക്

കോട്ടയം : കഞ്ഞിക്കുഴിയിൽ കാറുകളുടെ കൂട്ടയിടി. സബ് കളക്ടറുടെ കാറും അപകടത്തിൽപ്പെട്ടു. ബുധനാഴ്ച രാവിലെ 9:45 ഓടുകൂടി കഞ്ഞിക്കുഴി ജംഗ്ഷനിൽ ആയിരുന്നു അപകടം. കോട്ടയം ഭാഗത്തേക്ക് എത്തിയ കാർ നിയന്ത്രണം നഷ്ടമായി രണ്ട് കാറുകളിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ കോട്ടയം സബ് കളക്ടറുടെ കാറും ഉൾപ്പെട്ടിരുന്നു. അപകടത്തെ തുടർന്ന് കഞ്ഞിക്കുഴിയിൽ വൻ ഗതാഗതക്കുരുക്കും ഉണ്ടായി. കാറിനുള്ളിൽ ഉണ്ടായിരുന്ന യാത്രക്കാരെ കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ എത്തിച്ചു. ആരുടെയും പരുക്ക് ഗുരുതരമല്ല. അപകടത്തെ തുടർന്ന് സബ് കളക്ടർ മറ്റൊരു വാഹനത്തിൽ കളക്ടറേറ്റിൽ എത്തിച്ചു. 

Advertisements

Hot Topics

Related Articles