കോട്ടയം നഗരമധ്യത്തിൽ സി.എം.എസ് കോളേജ് ഭാഗത്ത് വാഹനാപകടം; കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് ചെങ്ങളം സ്വദേശികളായ ദമ്പതിമാർക്ക് പരിക്ക്

കോട്ടയം: നഗരമധ്യത്തിൽ സി.എം.എസ് കോളേജ് റോഡിൽ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് ദമ്പതിമാർക്ക് പരിക്ക്. ചെങ്ങളം സ്വദേശികളായ ദമ്പതിമാർക്കാണ് അപകടത്തിൽ പരിക്കേറ്റത്. ചെങ്ങളം കുഴിയിൽ സുഭാഷ് (44), ഭാര്യ ദിവ്യ (38) എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരെയും പരിക്കുകളോടെ ജില്ലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. രണ്ടു പേരുടെയും തലയ്ക്കാണ് പരിക്കേറ്റിരിക്കുന്നത്.

Advertisements

ഞായറാഴ്ച രാവിലെ പന്ത്രണ്ട് മണിയോടെയായിരുന്നു അപകടം. ചെങ്ങളം ഭാഗത്തു നിന്നും കോട്ടയം നഗരത്തിലേയ്ക്കു വരികയായിരുന്നു ദമ്പതിമാർ സഞ്ചരിച്ചിരുന്ന സ്‌കൂട്ടർ. ഈ സമയം എതിർ ദിശയിൽ നിന്നും എത്തിയ കാർ ഇവരുടെ സ്‌കൂട്ടറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിൽ വീണ ഇരുവരെയും നാട്ടുകാർ ചേർന്നാണ് ജില്ലാ ജനറൽ ആശുപത്രിയിൽ എത്തിച്ചത്. ഇരുവർക്കും പ്രഥമ ശുശ്രൂഷ നൽകി. അപകടത്തെ തുടർന്നു സി.എം.എസ് കോളേജ് റോഡിൽ ഗതാഗത തടസവും ഉണ്ടായി.

Hot Topics

Related Articles