കടുത്തുരുത്തി: നായ്ക്കൾക്ക് പേവിഷ വാക്സിൻ എടുക്കാൻ എത്തിയ മൃഗാശുപത്രി ജീവനക്കാരെ സഹായിക്കാനെത്തിയ ആളെ നായ കടിച്ചു പരിക്കേല്പിച്ചു. ഇന്നലെ വൈകിട്ട് 6.45 ഓടെ കടുത്തുരുത്തി ചിത്താന്തിയിലാണ് സംഭവം. മങ്ങാട് സ്വദേശി മൂക്കന്ചാത്തി രാജു (50) വിനാണ് നായയുടെ കടിയേറ്റത്. കടിയേറ്റ രാജുവിനെ കുറവിലങ്ങാട് താലൂക്കാശുപത്രിയിലും തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജാശുപത്രിയിലും പ്രവേശിപ്പിച്ചു.
കടുത്തുരുത്തി പഞ്ചായത്തിന്റെയും മൃഗാശുപത്രിയുടെയും നേതൃത്വത്തില്‍ മൂന്ന് ദിവസമായി നായ്ക്കള്‍ക്കുള്ള വാക്സിനേഷന് ക്യാമ്പ് നടന്നു വരികയായിരുന്നു. മൂന്ന് ദിവസവും രാജു സഹായിക്കാൻ ഉണ്ടായിരുന്നു സമാപനദിനമായ ഇന്നലെ ക്യാമ്പിന്റെ അവസാന സമയത്താണ് രാജുവിന് നായയുടെ കടിയേറ്റത്.