കോട്ടയം കുറവിലങ്ങാട്ട് അവധിയുടെ മറവിൽ ഹോട്ടലിൽ നിന്നും മലിന ജലം റോഡിലെ ഓടയിലേക്ക് ഒഴുക്കാൻ ശ്രമം : പഞ്ചായത്ത് അംഗങ്ങൾ എത്തി തടഞ്ഞു 

കുറവിലങ്ങാട് :  അവധി ദിവസത്തിന്റെ മറവിൽ കുറവിലങ്ങാട് ടൗണിലെ പ്രമുഖ ബേക്കറി ഹോട്ടലിൽ നിന്നും മലിന ജലം എം സി റോഡ് സയിഡിലെ ഓടയിലേക്ക് ഒഴുക്കുവാൻ നടത്തിയ നിർമ്മാണ ജോലികൾ വാർഡ് അംഗത്തിന്റെ നേത്യത്വത്തിൽ പഞ്ചായത്ത് അംഗങ്ങൾ സ്ഥലത്ത് എത്തി നിർത്തിവയ്പിച്ചു. കുറവിലങ്ങാട് ടൗണിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങൾ ആയി മലിന ജലത്തിന്റെ മണം അനുഭപെട്ടതിനെ തുടർന്ന് പഞ്ചായത്ത് അംഗം നേരിട്ട് ഇടപെട്ടിരുന്നു. രാത്രിയുടെ മറവിൽ ആണ് റോഡിലെ ഓടയിലേക്ക് ഇവർ പൈപ്പ് സ്ഥാപിക്കുന്ന ജോലികൾ നടത്തിയത് പകൽ റോഡിലെ ഓടയുടെ കൽക്കെട്ട് പൊട്ടിച്ച് മലിന ജലം ഒഴുകുന്ന പൈപ്പ് ഓടയിലേക്ക് സ്ഥാപിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഗ്രാമപഞ്ചായത്തഗം ഡാർലി  ജോജി യുടെ നേത്യത്വത്തിൽ പണികൾ തടഞ്ഞത് . മെമ്പർമാരുടെ പരാതിയിൽ നാളെ ആരോഗ്യ വകുപ്പ് . കെ എസ് ടി പി . അധികൃതർ സ്ഥലം സന്ദർശിക്കും.

Advertisements

Hot Topics

Related Articles