കുമരകം കലാഭവൻ കലാ സാംസ്‌കാരിക കൂട്ടായ്മ കാവ്യാമൃതം ആഗസ്റ്റ് 21 ന്

കോട്ടയം: കുമരകം കലാഭവന്റെ കലാസാംസ്‌കാരിക കൂട്ടായ്മയായ കാവ്യാമൃതം ഉദ്ഘാടനം ആഗസ്റ്റ് 21 ന് വൈകിട്ട് മൂന്നിന് കുമരകം കലാഭവൻ ഹാളിൽ നടക്കും. കുമരകം വടക്കുംഭാഗം സർവീസ് കോ ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ് ഫിലിപ്പ് സ്‌കറിയ യേഗം ഉദ്ഘാടനം ചെയ്യും. കുമരകം കലാഭവൻ പ്രസിഡന്റ് എം.എൻ ഗോപാലൻ ശാന്തി, കലാഭവൻ സെക്രട്ടറി എസ്.ഡി പ്രേംജി, കലാ സാംസ്‌കാരിക കൂട്ടായ്മ ചെയർമാൻ പി.എസ് സദാശിവൻ, കലാഭവൻ ജോ.സെക്രട്ടറി ഇ.ഷീബ എന്നിവർ പ്രസംഗിക്കും.

Advertisements

Hot Topics

Related Articles