കോട്ടയം പാറമ്പുഴയിൽ മീനച്ചിലാറ്റിൽ  മുങ്ങി മരിച്ചത് 27 കാരൻ : മരിച്ച പാറമ്പുഴ സ്വദേശിയുടെ മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് മോർച്ചറി യിൽ 

കോട്ടയം : കോട്ടയം പാറമ്പുഴയിൽ ഡിപ്പോ കടവിന് എതിർവശത്ത് മീനച്ചിലാറ്റിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയ കുളിക്കാനിറങ്ങിയ അയ്മനത്ത്പുഴ സ്വദേശിയായ യുവാവാണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് ആറരയോട് കൂടിയായിരുന്നു സംഭവം. സന്ധ്യയോടെയാണ് യുവാവും സുഹൃത്തുക്കളും ബണ്ടുകെട്ടിയ ഭാഗത്ത് കുളിക്കാനായി ഇറങ്ങിയത്. പാറമ്പുഴ പള്ളിയാമ്പിൽ ബാലകൃഷ്ണ കുറുപ്പിന്റെ മകൻ അജയ്(27) ആണ് മരിച്ചത്. 

Advertisements

സുഹൃത്തുക്കൾക്കൊപ്പം വെള്ളത്തിൽ നീന്തുന്നതിനിടെ യുവാവിനെ കാണാതാവുകയായിരുന്നു. സുഹൃത്തുക്കൾ ബഹളം വച്ചതോടെ ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് ആദ്യഘട്ട രക്ഷാപ്രവർത്തനം നടത്തിയെങ്കിലും യുവാവിനെ കണ്ടെത്താനായില്ല. തുടർന്ന് അഗ്നിരക്ഷാസേനയെ വിവരമറിയിച്ചു. കോട്ടയം യൂണിറ്റിൽനിന്നുള്ള അഗ്നിരക്ഷാസേനാസംഘം സ്ഥലത്ത് എത്തി തിരച്ചിൽ നടത്തി. അര മണിക്കൂറോളം നീണ്ട തിരച്ചിലിന് ഒടുവിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റി. അപകട വിവരം അറിഞ്ഞ് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയും സ്ഥലം സന്ദർശിച്ചിരുന്നു. പഞ്ചായത്തംഗം  മിഥുൻ തോമസ്, കൗൺസിലർ സാബു മാത്യൂ , യുഡിഎഫ് ജില്ലാ കൺവീനർ ഫിൽസൺമാത്യൂ എന്നിവരും സ്ഥലത്ത് സന്ദർശനം നടത്തി. 

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.