കോട്ടയം വൈക്കത്ത് പണിക്കിടയിൽ കുഴഞ്ഞ് വീണ കെട്ടിട നിർമ്മാണ തൊഴിലാളി മരിച്ചു : മരിച്ചത് വെള്ളൂർ സ്വദേശി

തലയോലപ്പറമ്പ്:പണിക്കിടയിൽ കെട്ടിട നിർമ്മാണ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു.വെള്ളൂർ ഇറുമ്പയം പാഴുക്കാലയിൽ പരേതനായ പാപ്പി വർക്കിയുടെ മകൻ പി.പി. ജോസഫാ(48ജയിസൻ)ണ് മരിച്ചത്.സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് ഇറുമ്പയം സെൻ്റ് ജോസഫ് ചർച്ച് സിമിത്തേരിയിൽ.തലയോലപറമ്പ് പൊതിയിലെ സ്വകാര്യ ആശുപത്രിക്കു സമീപത്തെ വീട്ടിൽ പണിചെയ്യുന്നതിനിടയിലായിരുന്നു ജോസഫ് കുഴഞ്ഞുവീണത്.

Advertisements

ഉടൻ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഭാര്യ ജിഷ ജോസഫ് തലയോലപ്പറമ്പ് പൊന്നേ ത്ത് കുടുംബാംഗമാണ്. മക്കൾ: അമൽജിത്ത്, എബിജിത്ത്. മാതാവ്: ഏലിക്കുട്ടി.മൃതദേഹം വൈക്കം താലൂക്ക് ആശുപത്രി മോർച്ചറിയിൽ

Hot Topics

Related Articles