കോട്ടയം സ്വദേശികൾ സഞ്ചരിച്ചിരുന്ന വാഹനം തേനിയിൽ അപകടത്തിൽപ്പെട്ട സംഭവം; പരിക്കേറ്റ വടവാതൂർ സ്വദേശിയായ യുവാവിനെ കോട്ടയം കാരിത്താസ് ആശുപത്രിയിൽ എത്തിച്ചു; മരിച്ച രണ്ടു യുവാക്കളുടെ സംസ്‌കാരം ബുധനാഴ്ച കോട്ടയത്ത്

കോട്ടയം: തമിഴ്‌നാട്ടിലെ തേനിയിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നു മൂന്നാമത്തെ യുവാവിനെ കോട്ടയം കാരിത്താസ് ആശുപത്രിയിൽ എത്തിച്ചു. അപകടത്തിൽ പരിക്കേറ്റ് തേനിയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന വടവാതൂർ സ്വദേശി ആനന്ദിനെയാണ് കോട്ടയത്തെ കാരിത്താസ് ആശുപത്രിയിൽ എത്തിച്ചത്. ചൊവ്വാഴ്ച പുലർച്ചെ നാലു മണിയോടെയുണ്ടായ അപകടത്തിൽ കോട്ടയം വേളൂർ തണ്ടിയിൽ വീട്ടിൽ അജേഷിന്റെ മകൻ അക്ഷയ് അജേഷ് (മോനായി)(23), കോട്ടയം വേളൂർ കണിയാംപറമ്പിൽ ഗിരീഷിന്റെ മകൻ കെ ജി ഗോകുൽ(23) എന്നിവർ മരിച്ചിരുന്നു.

Advertisements

തമിഴ്‌നാട്ടിലെ കമ്പത്തുള്ള ആനന്ദിന്റെ സഹോദരിയെ തിരികെ കൊണ്ടു വരാൻ പോയ യുവാക്കളായ സംഘം സഞ്ചരിച്ച കാറാണ് ലോറിയുമായി കൂട്ടിയിടിച്ച് അപകടം സംഭവിച്ചത്. മൂന്നു പേരും സഞ്ചരിച്ചിരുന്ന വാഗണർ കാറിന്റെ ചക്രം പൊട്ടി നിയന്ത്രണം നഷ്ടമായി ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്നാണ് വിവരം. ഗോകുലിന്റെ മാതാവ് ആശാ , സഹോദരൻ കെ.ജി അതുൽ. അക്ഷയുടെ മാതാവ് മോളമ്മ , സഹോദരൻ അച്ചു. മരിച്ച രണ്ടു പേരുടെയും സംസ്‌കാരം ബുധനാഴ്ച നടത്താൻ നിശ്ചയിച്ചിരിക്കുകയാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അപകടത്തിൽ പരിക്കേറ്റ വടവാതൂർ സ്വദേശിയെ ഉച്ചയോടെയാണ് കോട്ടയം കാരിത്താസ് ആശുപത്രിയിൽ എത്തിച്ചത്. ഇവിടെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുകയാണ് യുവാവ്. അപകടത്തിൽ മരിച്ച രണ്ടു പേരുടെയും മൃതദേഹം നാളെ തന്നെ കോട്ടയത്ത് എത്തിക്കും. തുടർന്നു പൊതുദർശനത്തിന് ശേഷം മൃതദേഹം സംസ്‌കരിക്കുന്നതിനാണ് തീരുമാനം.

Hot Topics

Related Articles