രണ്ട് ആടിനും രോഗം റിപ്പോർട്ട് ചെയ്തു
കോട്ടയം: ജില്ലയിൽ കെ.എസ്. സുപ്രീം കാലിത്തീറ്റ കഴിച്ച അഞ്ചു കന്നുകാലികൾക്കും രണ്ട് ആടുകൾക്കും രോഗം റിപ്പോർട്ടു ചെയ്തതായി ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. ഷാജി പണിക്കശേരി അറിയിച്ചു. ആർപ്പൂക്കര- രണ്ട് കന്നുകാലി, രണ്ട് ആട്, ഞീഴൂർ,അതിരമ്പുഴ, നീണ്ടൂർ-ഒന്നു വീതം എന്നിങ്ങനെയാണ് രോഗബാധ റിപ്പോർട്ട് ചെയ്തത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വിശപ്പില്ലായ്മ, വയറിളക്കം, മന്ദത, പാലുൽപാദനക്കുറവ് എന്നിവയല്ലാതെ ഗൗരവമായ സ്ഥിതിവിശേഷം റിപ്പോർട്ട് ചെയ്തിട്ടില്ലെന്നു ചീഫ് വെറ്ററിനറി ഓഫീസർ ഡോ. പി.കെ. മനോജ് കുമാർ അറിയിച്ചു. ചീഫ് ഡിസീസ് ഇൻവെസ്റ്റിഗേഷൻ ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം ഭക്ഷ്യവിഷബാധ സംബന്ധിച്ചസ്ഥിതി വിലയിരുത്തുന്നതിനായി ക്ഷീരകർഷകരുടെ വീടുകൾ സന്ദർശിച്ചു.