അബോധാവസ്ഥയിൽ വീട്ടിൽ കിടന്ന പിതാവിന് രക്ഷകനായി കൊച്ചു ജോപ്പൻ : മാതൃകയായത് പയ്യപ്പാടി സ്വദേശികളായ ദമ്പതികളുടെ മകൻ

പുതുപ്പള്ളി: പയ്യപ്പാടി സ്വദേശികളും സോഷ്യൽ മീഡിയ ഇൻഫ്ളുവെൻസറുമായ മീനുവിന്റേയും അനുവിന്റേയും മകനാണ് അഞ്ചു വയസുകാരൻ ജോർദൻ.

Advertisements

അപ്രതീക്ഷിതമായി ബോധരഹിതനായി അബോധാവസ്ഥയിലായ തന്റെ പിതാവിന് ആവശ്യമായ ഫസ്റ് എയിഡുകൾ എല്ലാം നൽകുകയും ഒപ്പം അയൽവാസികളെയെല്ലാം വിളിച്ചുകൂട്ടി തക്കസമയത്തുതന്നേ പുതുപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തത് ഈ കൊച്ചുമിടുക്കനാണ്..ജോർദന്റെ മാതാവ് പുതുപ്പള്ളിയിലെ അവരുടെ കടയിലായിരുന്നു.വിളിച്ചറിയിച്ചതിനേതുടർന്നു മീനുവും അനിയനും ഓടിയെത്തിയപ്പോളേയ്ക്കും ആരോഗ്യവാനായി കിടക്കുന്ന അനുവിനേയും കൂടെ നിന്നവർ പ്രശംസിക്കുന്ന ജോർദനേയുമാണ് കണ്ടത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ജോക്കുട്ടൻ എന്ന ഓമനപേരുകാരൻ ഒരു ദിവസം കൊണ്ടുതന്നേ നാട്ടുകാരുടേയും കൂട്ടുകാരുടേയും അധ്യാപകരുടേയുമെല്ലാം കണ്ണിലുണ്ണിയായിമാറി.ജോർദന്റെ തക്കസമയത്തേ സമയോചിതമായ ഇടപെടലുകൾ മൂലം അധികം ബുദ്ധിമുട്ടുകൾ ഉണ്ടാവാതെ രക്ഷപ്പെടുകയായിരുന്നു അനു എന്ന് കൂടെയുള്ളവർ പ്രശംസിച്ചപ്പോളും അവർ വാങ്ങി നല്കിയ ഐസ്ക്രീമിലും മിഠായിലുമായിരുന്നു അവന്റെ ശ്രദ്ധ.പുതുപ്പള്ളി വലിയപള്ളിയുടെ എം.ഡി.എൽ.പി സ്ക്കൂളിലെ യു കെ ജി വിദ്യാർഥിയായ ജോർദൻ പഠനത്തിലും മിടുക്കൻ ആണ്. സ്ക്കൂൾ അസംബ്ളിയിൽ ജോർദനെ അഭിനന്ദിച്ചു.

Hot Topics

Related Articles