കോട്ടയം : നെല്ല് സംഭരണം പൂർത്തിയായി നാലുമാസം കഴിഞ്ഞിട്ടും 90 കോടിയോളം രൂപയുടെ കുടിശ്ശിക കൊടുത്തു തീർക്കാത്തത് ഇടതു സർക്കാരിൻ്റെ കർഷക വഞ്ചനയും ചൂഷണവുമാണ് വ്യക്തമാക്കുന്നതെന്ന് ബിജെപി വെസ്റ്റ് ജില്ലാ പ്രസിഡൻറ് ജി. ലിജിൻ ലാൽ ആരോപിച്ചു. കർഷകരുടെ അത്വ ധ്വാനത്തിൻ്റെയും കണ്ണീരിന്റെയും തുച്ഛമായ പ്രതിഫലമാണ് ഉദ്യോഗസ്ഥ അനാവസ്ഥയിൽ നീളുന്നത്. കർഷകരുടെ വിയർപ്പിനു പോലും വിലമതിക്കാതെ വിലപേശിയ നിലപാടിനെതിരെ ബിജെപി അതിശക്തമായ പ്രഭാതം സംഘടിപ്പിക്കും.
അതേസമയം കേന്ദ്ര സർക്കാർ നെല്ല് സംഭരണത്തുക ഉയർത്തുമ്പോഴും ആനുപാതികമായി കൂട്ടിനൽകാതെ സംസ്ഥാന സർക്കാർ കർഷകരെ ബുദ്ധിമുട്ടിക്കുകയാണ്.കേന്ദ്രസർക്കാർ സംഭരണവില വർധിപ്പിക്കുന്നുണ്ടെങ്കിലും സംസ്ഥാന സർക്കാർ അത് കൈമാറുന്നില്ല.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഈ വിളവെടുപ്പ് സീസണിൽ കർഷകരെ ജില്ലാ ഭരണകൂടവും മില്ലുകാരും ചേർന്ന് കബളിപ്പിക്കുകയായിരുന്നു. കർഷക സംഘടനകൾ ഇത് ചൂണ്ടിക്കാട്ടി കടുത്ത പ്രതിഷേധം അറിയിച്ചിരുന്നു.
കോട്ടയം ജില്ലയിലെ ഏറ്റവും വലിയ പാടശേഖരമായ തിരുവാർപ്പ് ജെ ബ്ലോക്കിൽ രണ്ടാഴ്ചയാണ് കൊയ്ത് കൂട്ടിയ നെല്ല് കൂനയായി കിടന്നത്. കർഷകരെ ചർച്ചയ്ക്ക് വിളിക്കാൻ പോലും അധികൃതർക്ക് മടിയായിരുന്നു. കനത്ത പ്രതിഷേധത്തെ തുടർന്ന് സംഭാഷണത്തിന് വിളിച്ചു വെങ്കിലും രണ്ടുകിലോ കിഴിവ് ചെയ്താണ് സംഭരിച്ചത്. വിയർപ്പിന്റെ പ്രതിഫലം പോലും ലഭിക്കാതെ കർഷകർ ഗത്യന്തരമില്ലാതെ ചൂഷണ വ്യവസ്ഥയ്ക്ക് കീഴടങ്ങുകയായിരുന്നു.
കഴിഞ്ഞ രണ്ടുവർഷമായി കടുത്ത ദുരിതത്തിലാണ് കർഷകർ. സ്വന്തം മണ്ഡലത്തിലെ കർഷകരുടെ ദയനീയ അവസ്ഥ പോലും മന്ത്രിയുടെ കണ്ണിൽ പെടുന്നില്ല. സർക്കാരിൻറെ മുതലാളിത്ത മനോഭാവത്തിൻ്റെ പ്രത്യക്ഷ ഉദാഹരണമാണ് നെല്ല് സംഭരണത്തിൽ ജില്ലയിൽ കണ്ടത്.