ഏറ്റുമാനൂർ: ഏറ്റുമാനൂർ മണ്o ലത്തിൻ്റെ പടിഞ്ഞാറൻ മേഖലകളിൽ വെള്ളപ്പൊക്കം കൂടുതൽ രൂക്ഷമാകുന്ന സാഹചര്യത്തിൽ കൂടുതൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കണമെന്ന് എം എസ് എഫ് ഏറ്റുമാനൂർ മണ്ഠലം പ്രസിഡൻ്റ് മുഹമ്മദ് സഈദ് മാനത്തു കാടൻ ആവശ്യപ്പെട്ടു.
Advertisements
തിരുവാർപ്പ് പഞ്ചായത്തിൽ സാഹചര്യം അതീവ ദുഷ്കരമായി മാറിയിരിക്കുന്നു. വാർഡ് തല ദുരിതാശ്വാസ ക്യാമ്പുകൾ തുറന്ന് ജനങ്ങളുടെ ബുദ്ധിമുട്ടിന് പരിഹാരമുണ്ടാക്കാൻ അധികൃതർ അടിയന്തിര നടപടി സ്വീകരിക്കണമെന്നും സഈദ് മാനത്തു കാടൻ ആവശ്യപ്പെട്ടു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പലയിടത്തും രൂക്ഷമായ വെള്ളക്കെട്ടാണ്, പലരും എങ്ങോട്ടും പോവാനാവാതെ കുടുങ്ങി കിടക്കുകയാണ് , സാഹചര്യം മനസിലാക്കി സർക്കാർ കാര്യങ്ങൾ നീക്കണമെന്നും വെള്ളപ്പൊക്കത്തിന് സ്ഥായിയായ പ്രശ്ന പരിഹാരത്തിന് മാർഗരേഖ തയ്യാറാക്കാൻ സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.