കോട്ടയം : ചങ്ങനാശ്ശേരിയിൽ ഭർത്താവിന് ഒപ്പം സ്കൂട്ടറിൽ സഞ്ചരിക്കുന്നതിനിടെ അപകടത്തിൽപ്പെട്ടു മരിച്ചത് തുണിക്കടയിലെ ജീവനക്കാരി. ജോലി കഴിഞ്ഞ് ഭർത്താവിനൊപ്പം ബൈക്കിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം ഉണ്ടായത്. വാകത്താനം നാലുന്നാക്കൽ കിഴക്കേക്കര സുജ (49) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് 7 ന് ബൈപ്പാസ് റോഡിൽ എസ്എച്ച് ജംക്ഷനിലാണ് അപകടം. ചങ്ങനാശേരിയിലെ തുണിക്കടയിലെ ജോലി കഴിഞ്ഞ് ഭർത്താവ് സാം തോമസിനൊപ്പം വീട്ടിലേക്ക് മടങ്ങുകയായിരുന്നു. മൃതദേഹം ചെത്തിപ്പുഴ ആശുപത്രി മോർച്ചറിയിൽ.
മക്കൾ: സക്ക സാം, ജോർജി. സംസ്കാരം പിന്നീട്.
Advertisements