വൈക്കം:വർധിച്ചു വരുന്ന ലഹരി ഉപയോഗത്തിനെതിരെ പ്രതിരോധം തീർക്കാൻ സമൂഹ മനസാക്ഷിയെ ഉണർത്തി സീനിയർ സിറ്റീസൺസ് ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ വൈക്കം മേഖല യൂണിറ്റിൻ്റെ ലഹരി വിരുദ്ധ സന്ദേശ ബോധവത്ക്കരണം.
വൈക്കം നഗരസഭ കാര്യാലയത്തിനു മുന്നിൽ സീനിയർ സിറ്റിസൺസ് ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ വൈക്കം മേഖല പ്രസിഡൻ്റ് രാജൻ അക്കരപ്പാടത്തിൻ്റെ അധ്യക്ഷതയിൽ നടന്ന ബോധവൽക്കരണ പരിപാടി നഗരസഭ ചെയർപേഴ്സൺ പ്രീതാരാജേഷ് ഉദ്ഘാടനം ചെയ്തു. സംഘടന ജോയിൻ്റ് സെക്രട്ടറി ശശികുമാർ നായർ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വൈക്കം ജനമൈത്രി പോലീസ് പി ആർ ഒ കെ.സുരേഷ്കുമാർ, എക്സൈസ് പ്രിവൻ്റീവ് ഓഫീസർ റോബിമോൻ എന്നിവർ ലഹരി ബോധവത്ക്കരണ ക്ലാസ് നയിച്ചു. നഗരസഭ വൈസ് ചെയർമാൻ പി.ടി. സുഭാഷ്, നഗരസഭ കൗൺസിലർമാരായ എൻ. അയ്യപ്പൻ, ലേഖ ശ്രീകുമാർ, രാജശ്രീ, ലേഖഅശോകൻ, ബിന്ദുഷാജി, സംഘടന സെക്രട്ടറി സി.ടി.കുര്യാക്കോസ്, ട്രഷറർ കെ.സി.ധനപാലൻ, സി.എം. ദാസപ്പൻ,നഗരസഭ സെക്രട്ടറി സൗമ്യ ഗോപാലകൃഷ്ണൻ, വനിത യൂണിറ്റ് ചെയർപേഴ്സൺ ഗിരിജാദേവി തുടങ്ങിയവർ പ്രസംഗിച്ചു.