വൈക്കം: കാന്താര രണ്ട് എന്ന സിനിമ ഷൂട്ടിംഗിനായി മൂകാംബികയിൽ പോയ വൈക്കം സ്വദേശിയായ അഭിനേതാവ് പുഴയിൽ മുങ്ങി മരിച്ചു. വൈക്കം പള്ളിപ്രത്തുശേരിയിൽ പട്ടശേരി ഭാഗത്തെ മൂശാറത്തറയിൽ ഫൽഗുനൻ്റെ മകൻ കബിലാ(28)ണ് മരിച്ചത്. മൂകാംബികയിലെ സൗപർണ്ണികയിൽ ചൊവ്വാഴ്ച വൈകുന്നേരം നാലോടെയായിരുന്നു അപകടം. സിനിമയുടെ ഷൂട്ടിംഗിനായി വൈക്കത്തു നിന്നും പോയ സഹപ്രവർത്തകരുമായി പുഴയിൽ ഇറങ്ങി കുളിക്കുന്നതിനിടയിൽ യുവാവ് മുങ്ങിത്താഴുകയായിരുന്നു. കൂടെയുണ്ടായിരുന്നവർ ചേർന്ന് ഉടൻ മുങ്ങിയെടുത്ത് യുവാവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.നിരവധി ടെലിഫിലിമുകളിൽ കബിൽ അഭിനയിച്ചിട്ടുണ്ട്. മൃതദേഹം നാട്ടിലെത്തിക്കാനായിബന്ധുക്കൾ മൂകാംബികയിലേക്ക് തിരിച്ചു. മാതാവ്:രേണുക. സഹോദരി:രേഷ്മ. സഹോദരി ഭർത്താവ് മിഥുൻ
Advertisements