ഏറ്റുമാനൂർ : വിവാഹ വാഗ്ദാനം നൽകി വീട്ടമ്മയെ പീഡിപ്പിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. എറണാകുളം, പിണ്ടിമന ഭാഗത്ത് ഓണായിക്കര വീട്ടിൽ എൽദോ കുര്യൻ (34) എന്നയാളെയാണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ഭർത്താവുമായി അകന്നു കഴുകിയായിരുന്ന വീട്ടമ്മയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയും, ശാരീരികമായി ഉപദ്രവിക്കുകയുമായിരുന്നു. പരാതിയെ തുടർന്ന് ഏറ്റുമാനൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഏറ്റുമാനൂർ സ്റ്റേഷൻ എസ്.എച്ച്.ഓ ഷോജോ വർഗീസ്, എസ്.ഐ ഷാജിമോൻ, സി.പി.ഓ മാരായ അനീഷ്, ഡെന്നി പി ജോയ്, സജി പി.സി, സൈഫുദ്ദീൻ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.