ന്യൂഡൽഹി : കെനിയയിലെ നെഹ്റൂറുവിലുണ്ടായ ബസ് അപകടത്തില്‍ മരിച്ച അഞ്ച് മലയാളികളുടെ മൃതദേഹങ്ങള്‍ ഞായറാഴ്ച രാവിലെ നെടുമ്ബാശേരി വിമാനത്താവളത്തില്‍ എത്തിച്ചു.മൂവാറ്റുപുഴ സ്വദേശിനി ജസ്ന (29), മകള്‍ റൂഹി മെഹ്റിൻ (ഒന്നര വയസ്), മാവേലിക്കര ചെറുകോല്‍ സ്വദേശിനി ഗീത ഷോജി ഐസക്ക് (58), പാലക്കാട് മണ്ണൂർ സ്വദേശിനി റിയ ആൻ (41), മകള്‍ ടൈറ റോഡ്രിഗസ്(7) എന്നിവരുടെ മൃതദേഹങ്ങളാണ് എത്തിച്ചത്.
മന്ത്രി പി. രാജീവ് മൃതദേഹങ്ങള്‍ ഏറ്റുവാങ്ങി ആദരാഞ്ജലികള്‍ അർപ്പിച്ചു. മൃതദേഹങ്ങളോടൊപ്പം മരിച്ചവരുടെ ബന്ധുക്കളും വിമാനത്തില്‍ ഒപ്പമുണ്ടായിരുന്നു. നെടുമ്ബാശ്ശേരിയിലെത്തിച്ച മൃതദേഹങ്ങള്‍ വീടുകളിലേക്കു കൊണ്ടുപോയി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ജൂണ്‍ ഒൻപതാം തീയതിയാണ് ഖത്തറില്‍നിന്ന് വിനോദസഞ്ചാരത്തിന് കെനിയയിലേക്ക് പോയ 28 പേരടങ്ങുന്ന ഇന്ത്യൻസംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസ് അപകടത്തില്‍പെട്ടത്. ഇന്ത്യൻ സമയം വൈകിട്ട് എഴു മണിയോടെ കെനിയയുടെ തലസ്ഥാനമായ നെയ്റോബിയില്‍നിന്നും 150 കിലോമീറ്റർ അകലെ നെഹ്റൂറുവിലായിരുന്നു അപകടം. ഇവർ സഞ്ചരിച്ച ബസ് താഴ്ചയിലേയ്ക്ക് കീഴ്മേല്‍ മറിയുകയായിരുന്നു.