കോട്ടയം : എം സി റോഡിൽ കുമാരനല്ലൂരിൽ റോഡ് മുറിച്ച് കിടന്ന കാൽനട യാത്രക്കാരൻ കാർ ഇടിച്ചു മരിച്ചു. ജേക്കബ് ജെയിംസ് (26) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി 12 മണിയോടുകൂടി എംസി റോഡ് കുമാരനല്ലൂർ ജംഗ്ഷനിലായിരുന്നു അപകടം. റോഡ് മുറിച്ച് കടന്ന ജേക്കബിനെ കാർ ഇടിച്ചു വീഴ്ത്തുകയായിരുന്നു എന്നാണ് വിവരം. നാട്ടുകാരും പോലീസും ചേർന്ന് ഇയാളെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. പോലീസ് കേസെടുത്തു.
Advertisements