തിരുവല്ല : ആധുനിക രീതിയിൽ ജാതിവ്യവസ്ഥ തിരികെ കൊണ്ടുവരാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ബി.ആർ. അംബദ്കർക്ക് എതിരായുള്ള പരാമർശം എന്ന് ഗാന്ധി ദർശൻ വേദി ജില്ലാ കമ്മിറ്റി വിലയിരുത്തി. എല്ലാവരേയും ഉൾക്കൊള്ളുക എന്ന ഭാരതീയ ദർശനത്തിന് വിരുദ്ധമാണിത്. ശ്രേണി ബദ്ധമായ അധികാര വ്യവസ്ഥയ്ക്ക് വേണ്ടി നില കൊള്ളുന്ന പ്രസ്ഥാനങ്ങളെയും പ്രത്യയശാസ്ത്രങ്ങളേയും തിരിച്ചറിയാനുള്ള ഒരവസരമാണിത്.ദേശവിരുദ്ധ ശക്തികൾ വ്യതസ്ഥ രീതിയിലുള്ള പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നത് ഗൗരവമായി കാണണം എന്ന് കെ.പി.ജി.ഡി.ജില്ലാ കമ്മിറ്റി വിലയിരുത്തി. ഇന്ത്യയുടെ ആത്മാവായ ഭരണഘടനയുടെ ജനാധിപത്യ മൂല്യങ്ങൾ ജനഹൃദയങ്ങളിൽ അരക്കിട്ടുറപ്പിക്കാനുള്ള പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുമെന്നും വ്യാപിപ്പിക്കുമെന്നും ഗാന്ധി ദർശൻ വേദി ജില്ലാ ചെയർമാൻ കെ.ജി.റെജി പ്രസ്താവിച്ചു. ഗാന്ധി ദർശൻ വേദി സംസ്ഥാന സെക്രട്ടറി ബിനു എസ് ചക്കാലയിൽ യോഗം ഉദ്ഘാടനം ചെയ്തു.ജില്ലാ ചെയർമാൻ കെ.ജി.റെജി അദ്ധ്യക്ഷത വഹിച്ചു.ജില്ലാ ജനറൽ സെക്രട്ടറി ശ്രീദേവി ബാലകൃഷ്ണൻ,സംസ്ഥാന കൗൺസിലറൻമാരായ രജനി പ്രദീപ്,ഏബൽ മാത്യു,നിയോജക മണ്ഡലം ചെയർമാൻമാരായ എം.ആർ.ജയപ്രസാദ്,പി.റ്റി.രാജു,നിയോജക മണ്ഡലം ജനറൽ സെക്രട്ടി പ്രദീപ് കുളങ്ങര,കസ്തൂർബ്ബ ദർശൻ വേദി ജില്ലാ ചെയർ പേഴ്സൺ ലീലാ രാജൻ,ട്രഷറർ മേഴ്സി ശാമുവേൽ,ജില്ലാ കമ്മിറ്റി മെമ്പറൻമാരായ ഉഷാ തോമസ്,ഷീജ മുരളീധരൻ എന്നിവർ പ്രസംഗിച്ചു. എറണാകുളത്ത് നടക്കുന്ന സംസ്ഥാന സമ്മേളനത്തിൽ പ്രതിനിധികളായി 25 പേരെ പങ്കെടുപ്പിക്കാൻ തീരുമാനിച്ചു.