കോട്ടയം : കോട്ടയം ചിങ്ങവനം പൊലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർക്ക് വാഹനാപകടത്തിൽ പരിക്കേറ്റു. ചിങ്ങവനം പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ അബ്ദുൽ സത്താറിനാണ് അപകടത്തിൽ പരിക്കേറ്റത്. ഇന്ന് വൈകിട്ട് ഒൻപതരയോടെ ആയിരുന്നു അപകടം. ഇദ്ദേഹം സഞ്ചരിച്ച ബൈക്കിൽ എതിർ ദിശയിൽ നിന്ന് എത്തിയ കാർ ഇടിയ്ക്കുകയായിരുന്നു. അപകടത്തിൽപ്പെട്ട കാർ അമിത വേഗത്തിൽ നിർത്താതെ ഓടിച്ച് പോയി. പരിക്കേറ്റ അബ്ദുൾ സത്താറിനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Advertisements