തിരുവാർപ്പ്: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഓർമ്മയ്ക്കായി തിരുവാർപ്പ് കെ.എസ്.യു മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തുന്നു. ഇന്ന് ജൂലൈ 27 ശനിയാഴ്ച രാവിലെ ഒൻപത് മണി മുതൽ കുമ്മനം നേതാജി ഗ്രന്ഥശാലയിലാണ് ക്യാമ്പ് നടത്തുക. കോട്ടയം എസ്.എച്ച് മെഡിക്കൽ സെന്ററിന്റെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഹൃദയപൂർവം ഉമ്മൻചാണ്ടി എന്ന് പേരിട്ടിരിക്കുന്ന പദ്ധതി നടപ്പാക്കുന്നത് ഉമ്മൻചാണ്ടിയുടെ ചരമവാർഷികത്തിന്റെ സ്മരണ നിലനിർത്തുന്നതിനു വേണ്ടിയാണ്.
Advertisements