കേന്ദ്ര സർക്കാർ 2013 ൽ നിർത്തലാക്കിയ പ്രവാസി പെൻഷൻ പദ്ധതി പുനഃരംഭിക്കണം

കോട്ടയം : 2013 ൽ നിർത്തലാക്കിയ കേന്ദ്ര പ്രവാസി പെൻഷൻ പദ്ധതി പുനഃരംഭിക്കണമെന്നും 60 വയസ്സ് കഴിഞ്ഞ മുഴുവൻ പ്രവാസികൾക്കും പെൻഷൻ നൽകണമെന്നും പ്രവാസി മലയാളി വെൽഫെയർ അസോസിയേഷൻ ഇന്ത്യയുടെ സംസ്ഥാന പ്രസിഡന്റ് ഐസക് പ്ലാപ്പള്ളിൽ ആവശ്യപ്പെട്ടു.

Advertisements

കേന്ദ്ര സർക്കാർ പ്രവാസികളോടുള്ള അവഗണനക്കെതിരെ കോട്ടയം ഹെഡ് പോസ്‌റ്റോഫീസിന്റെ മുമ്പിൽ സംഘടിപ്പിച്ച ധർണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മൻമോഹൻസിംഗ് സർക്കാർ തുടങ്ങിവെച്ച പെൻഷൻ പദ്ധതി 2012 ജനുവരിയിലാണ് ആരംഭിച്ചത്. മഹാത്മാഗാന്ധി പ്രവാസി സുരക്ഷയോജന എന്ന പെൻഷൻ പദ്ധതിയാണ് തുടങ്ങിയത്. പുതിയ സർക്കാർ വന്നപ്പോൾ പെൻഷന്റെ പ്രചാരണത്തിന് കാര്യമായിട്ട് ഒന്നും ചെയ്തില്ല. 7 ദശലക്ഷം പ്രവാസികൾക്കു കിട്ടേണ്ടതായിരുന്നു ഈ പെൻഷൻ പദ്ധതി. കേരളത്തിൽ നിലവിലുള്ള പ്രവാസി ക്ഷേമനിധി മാതൃകയിൽ ആയിരുന്നു കേന്ദ്ര സർക്കാരിന്റെ പദ്ധതി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പ്രവാസിയുടെ വ്യാപാര പദ്ധതികൾക്കും മറ്റും സഹായം നൽകുന്നതിനുള്ള ഓവർസീസ് ഇന്ത്യൻ ഫെസിലിറ്റേഷൻ സെന്ററിന്റെ പ്രവർത്തനവും കേന്ദ്രം നിർത്തലാക്കി. ഇന്ത്യൻ വംശജരായ പ്രവാസികളുടെ കുട്ടികൾക്കു ഹ്രസ്വകാല കോഴ്സുകൾക്ക് പ്രവേശനം ഒരുക്കുന്നതിനുള്ള സ്റ്റഡി ഇന്ത്യ പ്രോഗ്രാമും അവസാനിപ്പിച്ചു.

60 വയസു കഴിഞ്ഞ മുഴുവൻ പ്രവാസികൾക്കും പെൻഷൻ അനുവദിക്കുക. നിലവിലുള്ള ക്ഷേമനിധി പെൻഷൻ വർദ്ധിപ്പിക്കുക അടിക്കടി വർദ്ധിപ്പിക്കുന്ന വിമാന നിരക്ക് വർദ്ധന പിൻവലിക്കുക. ബുദ്ധിമുട്ട് അനുഭവിക്കുന്ന പ്രവാസികളെ പുനരധിവസിപ്പിക്കുക എന്നി ആവശ്യങ്ങൾ ഉന്നയിച്ചാണ് ധർണ്ണ നടത്തിയത്. സംസ്ഥാന ജനറൽ സെക്രട്ടറി ഏ ആർ സലിം അദ്ധ്യക്ഷത വഹിച്ചു. ജേക്കബ് മാത്യു, ബിജു അട്ടിയിൽ, വി ജി ജേക്കബ്, റാഫി ഇരിഞ്ഞാലക്കുട, ഇ സദാനന്ദൻ, രാജൻ പി ജി, സുരേഷ് ലാൽ, പുന്നൂസ് എബ്രഹാം എന്നിവർ പ്രസംഗിച്ചു.

Hot Topics

Related Articles