കുമരകം : ഒന്നാം കലുങ്കിനും കണ്ണാടിച്ചാലിനുമിടയ്ക്ക് മാരുതി സ്വിഫ്റ്റ് കാർ പാടത്തേക്ക് മറിഞ്ഞു. ആലപ്പുഴയില്‍ നിന്നും കോട്ടയത്തേക്ക് പോയ ദമ്പതികൾ സഞ്ചരിച്ച കാർ ആണ് അപകടത്തിൽപ്പെട്ടത്. കാർ ഡ്രൈവർ ഉറങ്ങിപോയതാണ് അപകടകാരണം. റോഡരികിൽ നിന്നിരുന്ന ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചു നിയന്ത്രണം നഷ്ടപ്പെട്ട കാർ പാടത്തേക്ക് മറിയുകയായിരുന്നു. യാത്രക്കാരും ഡ്രൈവറും ദമ്പതികൾ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഇടിയുടെ ആഘാതത്തിൽ ഇലക്ട്രിക് പോസ്റ്റിന്റെ താഴെഭാഗം ഒടിഞ്ഞു വേർപെട്ടു. കഴിഞ്ഞ ആഴ്ച്ച വാങ്ങിയ പുതിയ കാറായിരുന്നിട്ടുകൂടി ഇടിയുടെ ആഘാതത്തിൽ കാറിന്റെ എയർ ബാഗുകൾ പ്രവർത്തിക്കാതിരുന്നത് ആശങ്കയുണർത്തി.
Advertisements