കോട്ടയം : ആയിരക്കണക്കിന് തൊഴിലാളികൾ തൊഴിൽ ചെയ്യുന്ന സിനിമ നിർമ്മാണ മേഖലയെ രാഷ്ട്രീയ പ്രേരിതമായി തകർക്കാൻ ശ്രമിക്കുന്നത് ശരിയല്ലന്ന് എൻ എൽ സി മേഖല യോഗം ആവശ്യപ്പെട്ടു. കോട്ടയത്ത് നടന്ന എൻ എൽ സി ജില്ലാ പ്രസിഡന്റിമാരുടെ മേഖല യോഗത്തിലാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം ഉണ്ടായത്. എൻ എൽ സിയുടെ ചാർജ്ജ് വഹിക്കുന്ന എൻ സി പി സെക്രട്ടറി കെ.ഷാജി യോഗം ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡൻ്റ് കെ.ചന്ദ്രശേഖരൻ അദ്യക്ഷത വഹിച്ചു. ഈ മേഖലയിലെ ദുർനടപ്പുകൾ കണ്ടെത്തുവാൻ സർക്കാർ നിയമിച്ച ഹേമ കമ്മറ്റി റിപ്പോർട്ടിൽ പറയുന്ന കുറ്റവാളികൾ എത്ര ഉന്നതർ ആണെങ്കിലും അവരെ നിയമത്തിന്റെ മുന്നിൽ എത്തിച്ച് മാതൃകപരമായി ശിക്ഷിക്കേണ്ടതാണ്.ഈ കാര്യത്തിൽ ഇരയുടെയും,വേട്ടക്കാരന്റെയും ഭാഗങ്ങൾ കേൾക്കാൻ തയ്യാറാകണമെന്ന് യോഗം അഭിപ്രായപ്പെട്ടു.
പത്ര പ്രവ്വർത്തം ഒരു തൊഴിൽ മേഖലയാണ്,ജനങ്ങളെ വാർത്തകൾ സമയസമയങ്ങളിൽ ജനങ്ങളിൽ എത്തിക്കുന്ന മഹത്തായ തൊഴിൽ ചെയ്യുന്നവരെ കയ്യേറ്റം ചെയ്ത കേന്ദ്രമന്ത്രിയുടെ ധിക്കാരം നടപടിയെ യോഗം അപലപിച്ചു. എൻ എൽ സി സംസ്ഥാന സമ്മേളനത്തിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി ജില്ലാതല സമ്മേളനങ്ങൾ നടത്തുവാൻ തീരുമാനിച്ചു. എൻ എൽ സി സംസ്ഥാന ഭാരവാഹികളായ എം എം.അശോകൻ,പദ്മഗിരീഷ്,കൊല്ലം ഉണ്ണിത്താൻ,എന്നിവർ ചർച്ചകൾക്ക് നേതൃത്വം നൽകി. ഏഴ് ജില്ലകളെ പ്രതിനിധികരിച്ച് ,പൊടിയൻ കുട്ടി,കൊല്ലംബാബു, ടി.പി തമ്പാൻ,ജയൻറാന്നി,റെജി ചേർത്തല, റഷീദ്കോട്ടപ്പള്ളി , പ്രകാശ്ഇടുക്കി, ബാബുകപ്പക്കാല, കുഞ്ഞുമോൻ വെമ്പള്ളി, എൻ സി ചാക്കോ എന്നിവർ ചർച്ചകളിൽ പങ്കെടുത്തു.