കോട്ടയം : പെരുമ്പാവൂർ കീഴില്ലത്ത് കാറുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മാഞ്ഞൂർ സ്വദേശി മരിച്ചു. കുറുപ്പന്തറ പടിക്കമറ്റത്തിൽ പി ജി ജയപ്രകാശ് (നവീൻ – 60) ആണ് മരിച്ചത്. കാറിൽ ഉണ്ടായിരുന്ന ജയപ്രകാശിന്റെ ഭാര്യ വിജി ജയപ്രകാശ് (55) (ഏറ്റുമാനൂർ മംഗളം കോളേജ് അധ്യാപികയാണ്.) മക്കളായ അശ്വിൻ ജയപ്രകാശ് (26),അമൽ ജയപ്രകാശ് (24) എന്നിവർക്ക് സാരമായി പരിക്കേറ്റു. ജയപ്രകാശിൻ്റെ രണ്ട് ജ്യേഷ്ഠൻമാർ ഷൊർണ്ണൂരിലാണ് താമസം. അവിടേക്ക് കുടുംബവുമൊത്ത് പോകുന്നതിനിടെയാണ് അപകടം.മരിച്ച പി ജി ജയപ്രകാശ് മാഞ്ഞൂർ വേലച്ചേരി രുദ്രമാല ഭഗവതി ക്ഷേത്രം ട്രസ്റ്റ് സെക്രട്ടറിയാണ്.
Advertisements