കോട്ടയം മൂലവട്ടം മുപ്പായിപ്പാടത്ത് അരളി ഇല ജ്യൂസ് കഴിച്ച ഗൃഹനാഥൻ മരിച്ചു : അരളി ഇല ജ്യൂസ് കഴിച്ചത് അബദ്ധത്തിൽ എന്ന് സൂചന 

കോട്ടയം : മൂലവട്ടം മുപ്പായിപ്പാടത്ത് അബദ്ധത്തിൽ അരളി ഇല ജ്യൂസ് കഴിച്ച ഗൃഹനാഥന് ദാരുണാന്ത്യം. മൂലവട്ടം കുറ്റിക്കാട് മുപ്പായിപ്പാടം വെടുകയിൽ വിദ്യാധരൻ (63) ആണ് മരിച്ചത്. വ്യാഴാഴ്ച പകൽ ആയിരുന്നു സംഭവം. ഔഷധം ആണെന്ന് കരുതി അദ്ദേഹം അബദ്ധത്തിൽ അരളി ചെടിയുടെ ഇല ജ്യൂസ് അടിച്ച് കുടിക്കുകയായിരുന്നു എന്നാണ് സംശയിക്കുന്നത്. ജ്യൂസ് കുടിച്ചത് സംബന്ധിച്ച് ബന്ധുകളോട് പറഞ്ഞതിനെ തുടർന്ന് ഇവർ നടത്തിയ പരിശോധനയിലാണ് കഴിച്ചത് അരളി ആണ് എന്ന് തിരിച്ചറിഞ്ഞത്. തുടർന്ന് ഇവർ ഇദ്ദേഹത്തെ ജില്ലാ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ , കഴിച്ചത് അളിയാണ് എന്ന് അറിയിച്ചതോടെ അടിയന്തര ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേയ്ക്ക് മാറ്റി. ഇവിടെ എത്തിച്ച് വയർ അടക്കം ക്ലീൻ ചെയ്തെങ്കിലും മരണം സംഭവിച്ചു. മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. ഭാര്യ : ഗീത. മക്കൾ : അർജുൻ , ആര്യ. 

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.